പൗരസ്ത്യസുറിയാനി ആരാധനക്രമ പാരമ്പര്യമനുസരിച്ച് ദനഹാക്കാലത്തിലെ അവസാന വെളളിയാഴ്ച കർത്താവിൽ നിദ്രപ്രാപിച്ച സകല മരിച്ചവരുടെയും ഓർമദിനമാണ്.
മാമോദീസായിലൂടെ കരഗതമായ ദൈവമക്കളുടെ പദവിയിൽ ധീരോചിതമായ ക്രൈസ്തവജീവിതം നയിച്ചു തങ്ങളുടെ ഈ ലോകജീവിതയാത്രയിൽ മിശിഹായ്ക്ക് സാക്ഷ്യം വഹിച്ചു കടന്നുപോയവർ, വിശ്വാസികളുടെ സമൂഹത്തിന് മാതൃകകളായി തീർന്നവരാണ്. അങ്ങനെയുളള നമ്മുടെ പ്രിയപ്പെട്ടവരെ ഓർക്കാനും അവർക്കുവേണ്ടി പ്രാർഥിക്കാനും ത്യാഗങ്ങൾ അനുഷ്ഠിക്കാനും അവർ പകർന്നുതന്ന വിശ്വാസപൈതൃകത്തിന്റെ പേരിൽ ദൈവത്തെ സ്തുതിക്കാനുമുളള അവസരമാണ് സകല മരിച്ചവരുടെയും ഓർമദിനം.