ലോകത്തിലെ ഏറ്റവും വലിയ ഭ്രൂണഹത്യ ശ്രംഖലയുടെ ടെക്സാസിലുള്ള ക്ലിനിക്കൽ ജോലി ചെയ്തിരുന്ന ആളായിരുന്നു അബി ജോൺസൺ. ഭ്രൂണഹത്യ നടത്താൻ നിരവധി യുവതികൾക്ക് അബി ജോൺസൺ പ്രോത്സാഹനം നൽകിയിരുന്നു. ഒരിക്കൽ ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന മുറിയിൽ സഹായത്തിനായി അബി ജോൺസണ് പ്രവേശിക്കേണ്ടതായി വന്നു.
13 ആഴ്ച വളർച്ചയെത്തിയ ഗർഭസ്ഥശിശുവിനെയായിരുന്നു അന്ന് ‘സക്ഷൻ അബോർഷൻ’ പ്രക്രിയയിലൂടെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നത്. ഗർഭസ്ഥ ശിശുവിന്റെ അമ്മയായ യുവതിയെ ഭ്രൂണഹത്യ പ്രക്രിയയ്ക്ക് വിധേയയാക്കുന്നതിനിടയിൽ അൾട്രാസൗണ്ടിലൂടെ കുഞ്ഞിന്റെ ചലനം അബി ജോൺസൺ ശ്രദ്ധിച്ചു. ഗർഭപാത്രത്തിൽ നിന്നും ശരീരഭാഗങ്ങൾ മുഴുവനായി വലിച്ചെടുക്കുന്ന സക്ഷൻ അബോർഷനിൽ നിന്നും കുഞ്ഞ് കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ ട്യൂബിന്റെ ശക്തിയാൽ ഗർഭസ്ഥ ശിശുവിന്റെ ശരീരഭാഗങ്ങൾ വലിച്ചെടുക്കുന്നത് നോക്കിനിൽക്കാനേ അബി ജോൺസണ് സാധിച്ചുള്ളൂ. അവർ മുറിയിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങി ഓടി. അന്ന് അവർ ഭ്രൂണഹത്യ നിയമത്തിനെതിരെ പോരാടുന്നതിനു വേണ്ടി ഉറച്ച തീരുമാനമെടുത്തു. പിന്നീട് അമേരിക്കയിലെ അറിയപ്പെടുന്ന പ്രോലൈഫ് ആക്ടിവിസ്റ്റായി അബി ജോൺസൺ മാറി. ഇതിനിടയിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് അബിയും ഭർത്താവും കടന്നുവന്നു.
ഭ്രൂണഹത്യ എന്ന പൈശാചികതയെ പൂർണമായും നിങ്ങൾക്ക് മനസ്സിലാകണമെങ്കിൽ അബി ജോൺസന്റെ മാനസാന്തര അനുഭവം ദൃശ്യാവിഷ്കരിച്ച ‘അൺപ്ലാൺഡ്’ സിനിമ കണ്ടാൽ മതിയാകും. അന്ന് 13 ആഴ്ച പ്രായമുള്ള ഗർഭസ്ഥശിശുവിന്റെ ഭ്രൂണഹത്യ നേരിട്ട് കണ്ടതാണ് അബി ജോൺസണെ മാനസാന്തരത്തിലേക്ക് നയിച്ചത്.പ്രതിവർഷം ഒരു കോടി 50 ലക്ഷം ഗർഭസ്ഥ ശിശുക്കളാണ് ഇന്ത്യയിൽ ഭ്രൂണഹത്യയിലൂടെ കൊലചെയ്യപ്പെടുന്നത് എന്ന് കണക്കുകൾ പറയുന്നു.
കടപ്പാട്: സച്ചിൻ എട്ടിയിൽ
Soniya Kuruvila Mathirappallil