വിയറ്റ്നാം : ശനിയാഴ്ച വൈകുന്നേരം (29-ജനുവരി -2022) പള്ളിയിൽ കുമ്പസാരം കേൾക്കുന്നതിനിടെ ഡൊമിനിക്കൻ വൈദികൻ ഫാ.ജോസഫ് ട്രാൻ എൻഗോക് തൻ (40) അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ (30-ജനുവരി-2022) ബിയാൻ ഹോവ പ്രവിശ്യയിലെ സെമിത്തേരിയിൽ മറ്റ് സന്യാസിമാർക്കിടയിൽ സംസ്കരിച്ചു. അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തു.
ഫാദർ ജോസഫ്, 1981 ഓഗസ്റ്റ് 10-ന് വിയറ്റ്നാമിലെ സൈഗോണിൽ ജനിച്ചു. 2018 ഓഗസ്റ്റിൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി.