അർജന്റീനക്കാരനായ ഫ്രാൻസിസ് പാപ്പക്ക് കൂടുതൽ ഇഷ്ടം കാൽപന്ത് കളിയോട് ആണെങ്കിലും വത്തിക്കാന് കീഴിൽ ക്രിക്കറ്റ് ടീമും ഉണ്ട്. പാപ്പയുടെ പേരിലുള്ള ഈ ക്രിക്കറ്റ് ടീം രൂപീകരിക്കപെട്ട നാൾ മുതൽ തന്നെ പ്രശസ്തമാണ് അതിലെ മലയാളി സാന്നിധ്യവും.

റോമിൽ പഠനത്തിനും പരിശീലനത്തിനുമായുള്ള വൈദികരും സെമിനാരിക്കാരുമാണ് ഈ ടീമിലെ അംഗങ്ങൾ. തൃശ്ശൂർ അതിരൂപതയിലെ തിരൂർ ഇടവക അംഗമായ നവവൈദികൻ സിനോജായിരുന്നു കഴിഞ്ഞ സീസണിൽ അവരുടെ ക്യാപറ്റൻ കൂൾ. കളിയോട് കൂടെ പഠനത്തിലും കലാ സാംസ്കാരിക തലങ്ങളിലും കഴിവ് പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് നവവൈദികനായ സിനോജ് അച്ചൻ.
പാപ്പയുടെ ക്രിക്കറ്റ് ടീം2014 ലാണ് കല കായിക കാര്യങ്ങൾക്ക് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൻ ഫോർ കൾച്ചറിന്റെ കീഴിലുള്ള ക്രിക്കറ്റ് ടീം. വത്തിക്കാൻ എന്ന കൊച്ചു രാജ്യത്തിന്റെ പാതാകയുടെ നിറമായ മഞ്ഞ തന്നെയാണ് ഈ ടീം അംഗങ്ങളുടെ ഔദ്യാഗിക വേഷവും. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, കാനഡ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, കെനിയ എന്നീ രാജ്യങ്ങളിൽ നിന്ന് റോമിൽ താമസിക്കുന്ന വൈദികരും വൈദിക വിദ്യാർത്ഥികളുമാണ് ഓരോ വർഷവും ഈ ക്രിക്കറ്റ് ടീമിൽ അംഗങ്ങളാകുന്നത്.
വത്തിക്കാൻ ക്രിക്കറ്റ് ടീം നടത്തുന്ന അന്തരാഷ്ട്ര പര്യടനങ്ങളിൽ ക്രിക്കറ്റ് മാച്ചിന്റെ കൂടെ മതാന്തര സംവാതങ്ങളും, സൗഹൃത സന്ദർശനങ്ങളും, ചാരിറ്റി പ്രവർത്തനങ്ങളും, എന്തിന് വൈദിക ദൈവവിളി പ്രോൽസാഹനവും നടക്കാറുണ്ട്. ഇംഗ്ലണ്ട്, കെനിയ, സൗത്ത് ആഫ്രിക്ക, ഐർലന്റ്, എന്നിവിടങ്ങളിലേക്ക് ഇതിനോടകം പല തവണ അന്താരാഷ്ട്ര പര്യടനങ്ങൾ നടന്നു.
കഴിഞ്ഞ സീസണിൽ അന്താരാഷ്ട്രപര്യടണം ഇറ്റലിക്കടുത്തുള്ള മാൾട്ടയിലക്കായിരുന്നു. കെനിയൻ സന്ദർശനം നടന്ന സമയത്ത് കെനിയയിലെ ചേരികൾ സന്ദർശിക്കുകയും ഫ്രാൻസിസ് പാപ്പയുടെ പേരിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ട് സദർശനത്തിന്റെ സമയത്ത് വത്തിക്കാനിൽ നിന്ന് വന്ന ടീംമിനെ പ്രോൽസാഹിപ്പിക്കാൻ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി കണ്ടിരുന്നു. കഴിഞ്ഞ സീസണിൽ മാൾട്ട സന്ദർശനത്തിൽ വത്തിക്കാൻ – മാൾട്ട – ഐർലന്റ് എന്നീ മൂന്ന് രാജ്യങ്ങൾ തമ്മിലാന്ന് സൗഹൃദ മത്സരങ്ങൾ നടന്നത്. കെനിയ ഇംഗ്ലണ്ട് മാൾട്ട എന്നീ പര്യടനങ്ങളിൽ ടീമിലെ ഓൾ റൗണ്ടർ കളിക്കാരൻ ആയിരുന്നു സിനോജ് അച്ചൻ.

ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ച സിനോജ് അച്ചന് പ്രാർത്ഥന മംഗളങ്ങൾ.
Fr.Geo Tharakan
കടപ്പാട് ദീപിക