ഇറ്റലിയിലെ താനിയിൽ പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ ദിവ്യകാരുണ്യ അത്ഭുതം നടന്നത്.

തിരുവോസ്‌തി വറചട്ടിയിലിട്ട് പൊരിച്ചു; വീട് തിരുരക്തംകൊണ്ട് നിറഞ്ഞു.

ബ്രദർ ബർത്തലോമിയോ കാംപി

1625 ൽ എഴുതിയ “യേശുവിനെ

പ്രണയിച്ചവൾ” എന്ന പുസ്‌തകത്തിലാണ് ഈ ദിവ്യകാരുണ്യ അത്ഭുതത്തെകുറിച്ചുള്ള വിവരണമുള്ളത്.

ഇറ്റലിയിലെ ത്രാനിയിൽ പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ ദിവ്യകാരുണ്യ അത്ഭുതം നടന്നത്.

താനിയിലെ വിശുദ്ധ ആൻഡ്രൂസിന്റെ ദൈവാലയത്തിൽ ഒരുദിവസം ദിവ്യബലി നടന്നുകൊണ്ടിരിക്കുമ്പോൾ

ക്രിസ്ത്യാനികളായ ജനങ്ങൾക്കിടയിൽ മറഞ്ഞുനിന്നുകൊണ്ട് ഒരു വിജാതിയ സ്ത്രീ ക്രിസ്ത്യാനികളുടെകൂടെ പരിശുദ്ധ കുർബാന നാവിൽ സ്വീകരിച്ചു. ദിവ്യകാരുണ്യം സ്വീകരിച്ചയുടൻ ആ വിജാതിയ സ്ത്രീ ആരും കാണാതെ നാവിൽ നിന്ന് ആ തിരുവോസ്‌തി കൈയ്യിലെടുത്ത് ഒരു തുവാലയിൽ പൊതിഞ്ഞു പിടിച്ചു. ദിവ്യബലിക്ക് ശേഷം അവൾ തിടുക്കത്തിൽ വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയ ശേഷം ബ്രഡ്ഡും മറ്റും പൊരിക്കുന്ന ചട്ടിയിലിട്ട് താൻ മോഷ്ടിച്ചെടുത്ത തിരുവോസ്തി അവൾ പൊരിക്കാൻ തുടങ്ങി.

ചട്ടിയിലെ എണ്ണയോട് ചേർന്നപ്പോൾ ആ തിരുവോസ്‌തിയുടെ രൂപം മാറാൻ തുടങ്ങി. അത് ഒരു മാംസ കഷണമായി മാറി.

ആ മാംസ കഷണത്തിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങുകയും ചെയ്തു. തിരുവോസ്തി യേശുവിൻ്റെ തിരുശരീരവും തിരുരക്തവുമായി മാറുകയായിരുന്നു.

തിരുരക്തം അവളുടെമേൽ തെറിച്ചു വീണു. അടുപ്പിലെ പാത്രത്തിൽനിന്ന് തിരുരക്തം പുറത്തേക്കൊഴുകി. അത് ആ ഭവനം മുഴുവനും നിറഞ്ഞൊഴുകാൻ തുടങ്ങി.. ഇതുകണ്ട് ഭയന്ന ആ സ്ത്രീ ഉറക്കെ കരഞ്ഞു. കരച്ചിൽകേട്ട് ഓടിയെത്തിയവരും ഈ അത്ഭുതം കണ്ട് സ്‌തബ്ദരായി. അവൾ അവരോട് സംഭവം വിവരിച്ചു. അവരും വാവിട്ടു കരയാൻ തുടങ്ങി.

ഉടനെ തന്നെ സ്ഥലത്തെ ആർച്ച് ബിഷപ്പിനെ വിവരമറിയിക്കുകയും ആർച്ച് ബിഷപ്പ് ആ തിരുവോസ്‌തി ദൈവാലയത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആജ്ഞാപിക്കുകയും ചെയ്തു‌.

തുടർന്ന് തിരുവോസ്‌തി വിശുദ്ധ ആൻഡ്രൂസിൻ്റെ പള്ളിയിലേക്ക് കൊണ്ടുവന്ന് അവിടെ പ്രതിഷ്ഠിച്ചു. അധികം താമസിയാതെ ഈ തിരുവോസ്‌തി സാധാരണ തിരുവോസ്‌തിയായി മാറി.

കുറേ വർഷങ്ങൾക്ക് ശേഷം ഈ തിരുവോസ്‌തി ത്രാനിയിലെ സ്വർഗ്ഗാരോപിത മാതാവിന്റെ ദൈവാലയത്തിലേക്ക് മാറ്റി.

ആയിരത്തിലധികം വർഷങ്ങൾ കഴിഞ്ഞിട്ടും ഈ അത്ഭുത തിരുവോസ്തി ഇന്നും യാതൊരു കേടുപാടും കൂടാതെ ഈ ദൈവാലയത്തിൽ ആരാധിക്കപ്പെടുന്നു.

ആയിരങ്ങളാണ് സ്വർഗ്ഗാരോപിത മാതാവിൻ്റെ ദൈവാലയത്തിൽ ഈ അൽഭുത തിരുവോസ്‌തി അനുദിനം ആരാധിച്ചു വണങ്ങുന്നത്.

ഈ ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ചു വിവരണം നൽകുന്ന നിരവധി രേഖകൾ ഇന്നും ഈ പുരാതന ദൈവാലയത്തിൽ മുദ്രണം ചെയ്‌തിരിക്കുന്നു.

ഈ അത്ഭുതം നടന്ന ഭവനത്തിൻ്റെ ഉടമ ഒത്താവിയാനോ കംബിരെല്ലി 1706ൽ ആ ഭവനം ഒരു ദൈവാലയമാക്കി മാറ്റാൻ അനുവദിച്ചു. 1616 ൽ ഈ അത്ഭുത തിരുവോസ്‌തി ഫാബ്രീസിയോ

ദെകുനെയോ സംഭാവന ചെയ്ത വെള്ളി കൊണ്ട് നിർമ്മിച്ചതും പ്രാചീന കലകളാൽ അലംകൃതവുമായ അരുളിക്കയിലേക്ക് മാറ്റുകയുണ്ടായി.

വിവിധ കാലഘട്ടങ്ങളിലായി പല പരീക്ഷണങ്ങൾ ഈ തിരുവോസ്ത‌ിതിയിൽ നടത്തുകയുണ്ടായി. അതെല്ലാം ഈ തിരുവോസ്തിക്ക് യാതൊരു മാറ്റവുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു.

ഏറ്റവുമൊടുവിൽ ദിവ്യകാരുണ്യ കോൺഗ്രസ് തലവൻ

മോൺ.ജൂസെപ്പെമരിയ ലെയോയുടെ നേതൃത്വത്തിൽ 1924 ൽ നടത്തിയ പഠനം സഭ അംഗീകരിക്കുകയും ഇതൊരു ദിവ്യകാരുണ്യ അത്ഭുതമായി പ്രഖ്യാപിക്കുകയും ചെയ്തു.

സ്നേഴ്സ്യൻ ആശ്രമാധിപതിനായ ഫ്രെഡിനാഡോ ഉഗെല്ലി 1670 ൽ പ്രസിദ്ധീകരിച്ച സർവ്വവിജ്ഞാനകോശ തുല്യമായ ‘ഇത്താലിയ സാക്രാ’ എന്ന പുസ്തകത്തിന്റെ ഏഴാമത്തെ വാല്യത്തിൽ ഇപ്രകാരം പറയുന്നു:

‘താനിയിൽ പരിശുദ്ധ കുർബാന പൊരിക്കാൻ ശ്രമിച്ചത് നമ്മുടെ വിശ്വാസത്തെ ഞെട്ടിപ്പിക്കുന്നതും ദിവ്യബലിക്കുപയോഗിച്ച അപ്പം രൂപം മാറി യേശുവിൻ്റെ ശരീരവും രക്തവു മായി മാറിയതും ആരേയും വിശ്വസിപ്പിക്കുന്നതുമാണ്’.

വിശുദ്ധ പാദ്രേ പിയോ ഈ അത്ഭുത്തിനു സ്ഥിരീകരണം നൽകികൊണ്ട് അത്ഭുതത്തോടെ പറയുന്നു: “താനി എത്രയോ ഭാഗ്യമുള്ളതാണ്. കാരണം ഈശോയുടെ തിരുരക്തത്താൽ രണ്ടുതവണ കഴുകി ശുദ്ധിചെയ്യപ്പെട്ടതാണത്’.

രണ്ടത്ഭുതങ്ങൾ എന്നു പറയുന്നത്, ഒന്ന് ഈ ഭവനത്തിൽ വച്ചുനടന്ന ദിവ്യകാരുണ്യ അത്ഭുതവും കോളോന്നായിലെ ക്രൂശിത രൂപത്തിലെ യേശുവിന്റെ മൂക്കിൽ നിന്ന് രക്തമൊഴുകിയ അത്ഭുത സംഭവത്തെയും ചേർത്താണ്.

പ്രാർത്ഥന.

ദിവ്യകാരുണ്യത്തിൽ യേശുനാഥൻ്റെ തിരുസാന്നിധ്യം ഈ ലോകത്തിന് ബോധ്യപ്പെടുവാൻ വറചട്ടിയിൽ പൊരിക്കപ്പെടുവാൻ പോലും തിരുമനസായ പരിശുദ്ധ പരമ ദിവ്യകാരുണ്യമേ, നിൻ്റെ തിരുരക്തത്താൽ നിറഞ്ഞ് അനുഗ്രഹീതമായ ആ ഭവനത്തെപ്പോലെ ഞങ്ങളുടെ ഭവനങ്ങളെ അങ്ങേയുടെ തിരുരക്തത്താൽ കഴുകി ശുദ്ധീകരിക്കണമേ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തു‌തിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

(3 പ്രാവശ്യം)

നിങ്ങൾ വിട്ടുപോയത്