നമ്മളുടെ ജീവിതം സുഗമമാകുന്നനിമിഷങ്ങളിൽ നാം നന്ദി പറയേണ്ടത്, ഭൂമിയിലെ ദൈവങ്ങളായ മാതാപിതാക്കളോടാണ്, അവരുടെ ചോരയും നീരുമൂറ്റിയാണ്നമ്മുടെ ഓരോ വളർച്ചയും. അവരുടെ ഉൾകാഴ്ചകളായിരുന്നു നമുക്ക് നമ്മുടെ സ്വപ്നങ്ങളെ പിച്ചവച്ചു നടത്തിയത്, അവരുടെ കരുതി വെപ്പുകളാണ് നമുക്ക് ആസ്തി ഏകിയത്.
അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊണ്ടാണ് നമ്മുടെ ജീവിതം മുന്നോട്ടു നീങ്ങുന്നത്. നമ്മുടെ ജീവിതത്തിലൂടെ കടന്നുപോവുന്ന ഓരോ വ്യക്തിയിൽ നിന്നും ഒരു പാഠമെങ്കിലും പഠിക്കാനുണ്ടാവും. ചിലത് വേദനിപ്പിക്കുന്നവയാവാം ചിലതോ സന്തോഷം നല്കുന്നതാവാം. രണ്ടായാലും ഒന്നുറപ്പ്. ഇവയെല്ലാം വളരെ വിലപിടിപ്പുള്ള അനുഭവങ്ങളായിരിക്കും..
ഓരോ ജീവിതവും ഓരോ പുസ്തകമാണ്. പഠിക്കാനും പഠിപ്പിക്കാനുമുളള അനുഭവപാഠ പുസ്തകങ്ങൾ.പ്രതീക്ഷിച്ച ജീവിതം ഈ ലോകത്ത് ആർക്കും ലഭിക്കുന്നില്ല എങ്കിലും പ്രതീക്ഷ ഇല്ലാതെ ആരും ജീവിക്കുന്നുമില്ല.ശുഭദിനം