ഏതൊരു ആത്മഹത്യയുടെ പിന്നിലും മരിക്കാനാഗ്രഹിക്കാത്ത മനുഷ്യരുടെ കഥയുണ്ട്. അഥവാ, ജീവിക്കാനേറെ ആഗ്രഹിക്കുന്നവരാണ് ഇന്ന് ആത്മഹത്യ ചെയ്യുന്നവരിലേറെയും. അവൻ / അവൾ തന്റെ ഒറ്റപ്പെടൽ കാരണം ആത്മഹത്യ ചെയ്തു.

ഇന്ന് എല്ലാരും അവന്റെ ചുറ്റും കൂടിനിന്നു വിങ്ങിപ്പൊട്ടി കരയുന്നു. ആത്മഹത്യ വരെയുള്ള ഒറ്റപ്പെടലിൽ ഇവർ കൂടെ ഉണ്ടായിരുന്നേൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു എന്നു അവർ തിരിച്ചറിഞ്ഞില്ല. മനുഷ്യനെ ജീവിപ്പിക്കുന്നതും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും താൻ ഒറ്റക്കല്ല എന്ന തോന്നലാണ്… A man is a social animal (സമൂഹവുമായി ഇടപഴകി ജീവിക്കുന്ന മൃഗം )

പരിഗണിക്കപ്പെടുക, കേൾക്കപ്പെടുക, കരുതപ്പെടുക, സ്നേഹിക്കപ്പെടുക, അംഗീകരിക്കപ്പെടുക ഏതൊരു മനുഷ്യനും എപ്പോഴും ആഗ്രഹിക്കുന്നവയാണ്. തന്റെ വിളിക്കപ്പുറം ഒരാളുണ്ട്, തന്നെ കേൾക്കാനായി ഒരാളുണ്ട്, തന്റെ ജീവിതം പൂർണ്ണമായും അറിയുന്ന ഒരാളുണ്ട്… മറകൂടാതെ മുഖംമൂടികൂടാതെ തന്റെ വ്യക്തിത്വത്തെ തിരിച്ചറിയുന്ന ഒരാളുണ്ട്. ഇങ്ങനെയുള്ള അനുഭവം ഓരോ വ്യക്തി ജീവിതത്തിലും ഒരു ഭാഗ്യമാണ്.

Depression-ലൂടെ ഒരിക്കലെങ്കിലും കടന്ന് പോയ വ്യക്തികൾക്കറിയാം അത് എത്ര ഭീകരമായ അവസ്ഥയാണന്ന്.. ആത്മഹത്യ ചെയ്യാനുള്ള ധൈര്യകുറവാകാം പലരെയും ആ അവസ്ഥയിൽ രക്ഷിച്ചിട്ടുള്ളത്.

ഏതൊരു പ്രതിസന്ധിയിലും നമുക്ക് വിളിച്ചു സംസാരിക്കാൻ കഴിയുന്ന രണ്ടോ മൂന്നോ വ്യക്തികൾ നമ്മുടെ ജീവിതത്തിൽ തീർച്ചയായും ഉണ്ടാകണം… നമ്മളെ നമ്മളായി സ്വീകരിക്കാൻ കഴിയുന്നവർ… ഒരു പക്ഷെ അവരുടെ ഒരു ചെറിയ വാക്ക് പോലും നമ്മളെ ഇരുട്ടിന്റെ ആഴങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വന്നേക്കാം…

മറ്റുള്ളരെ കേൾക്കാൻ തയ്യാറാവുക. ജീവിതം അവസാനിപ്പിക്കാൻ നിൽക്കുന്ന പലരും ജീവിതത്തിലേക്ക് തിരിച്ചു വരും. അടുത്തുള്ളവരെയും അകലെയുള്ളവരെയും കേൾക്കാൻ ഒന്നു പരിശ്രമിച്ചാലോ, അങ്ങനെ എങ്കിൽ പല ജീവിതങ്ങളും നമ്മുടെ കൂടെത്തന്നെ കാണും…

ആന്റണി ചെക്കോവിന്റെ, ദി മിസറി എന്ന ചെറുകഥയിൽ കഥാനായകൻ ചോദിക്കുന്നപോലെ എന്റെ ചുറ്റുപാടുമുള്ള പലരും ചോദിക്കുന്നുണ്ട്, TO WHOM SHALL I SAY MY GRIEF? എന്റെ ദുഃഖങ്ങൾ ഞാൻ ആരോട് പറയും? പല ചിരിക്കുന്ന മുഖങ്ങളും അലറിക്കരയുന്നുണ്ട്….

കേട്ടിരിക്കാൻ ഒരാൾ…

ആ ഒരാൾ, പലപ്പോഴും ഒരു ജീവനെ മുന്നോട്ടു നീക്കും..

അങ്ങനെ ഒരാൾ ഇല്ലാതെ ആരും ഉണ്ടാകരുത്…

ഒരു വാക്ക്.. ഒരു നിമിഷം… ഒന്ന് ചേർത്ത് പിടിക്കൽ…

പോട്ടെ, സാരമില്ല അതൊക്ക ശരിയാകും എന്നൊരു സാന്ത്വനം അർഹിക്കാത്ത ഒരാളില്ല..

ആത്മഹത്യ ചെയ്യുന്നവർ, അവർക്ക്

ജീവിതം മടുത്തിട്ടാകുമോ??

അല്ലായിരിക്കും.. 😪പിടിച്ചു നിൽക്കാൻ ഇനിയാകില്ലല്ലോ എന്നൊരു ആധിയിൽ ആകും.. ആരുമില്ലല്ലോ ഒന്ന് മനസ്സിലാക്കാൻ എന്ന ഭീതിയിൽ ആകും…

അനുഭവിക്കുന്ന മെന്റൽ ട്രോമ / സ്‌ട്രെസ്സ്…

നോക്കു സമൂഹമേ നിന്റെ കൂടെ ഉള്ള ഒരുവൻ/ ഒരുവൾ ആത്മഹത്യ ചെയ്യുന്നുവെങ്കിൽ അതിന് കാരണം നീ തന്നെ ആണ്.. നീ നിന്നെ തന്നെ പഴിക്കു 🙏

Blaizy Tojen 

നിങ്ങൾ വിട്ടുപോയത്