കൊച്ചി . മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ ഡാമിന് 129 വർഷം തികയുന്നത്തിന്റെ ഓർമപ്പെടുത്തൽജാഗരണജാഥനടത്തി . കാലടി ടൗണിൽ നടന്ന യോഗത്തിൽ ഏകോപന സമിതി അധ്യക്ഷൻ ആർ ബി എസ് മണി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മുത്തേടൻ ഉൽഘാടനം ചെയ്തു. ജന ജാഗരണ ജാഥയുടെ ഫ്ലാഗ് ഓഫ്‌ കാലടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈജൻ തൊട്ടപ്പിള്ളി നിർവഹിച്ചു.

ഏകോപന സമിതി ജനറൽ കൺവീനർ കെ എസ് പ്രകാശ്ആമുഖ പ്രഭാഷണം നടത്തി. കെ സി ബി സി പ്രോലൈഫ് സമിതി അനിമേറ്റർസാബു ജോസ്, വി ബി ശശി, അഡ്വ സോണു അഗസ്റ്റിൻ ,നദിർഷാ ഒക്കൽ ജനകീയ സമിതി എന്നിവർ പ്രസംഗിച്ചു


തുടർന്ന് ജാഥ ആലുവയിൽ എത്തിയപ്പോൾ എലൂർ ഗോപിനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ശ്രീമൻ നാരായണൻ ഉൽഘാടനം ചെയ്തു. സാബു പരിയാരത്ത് (ആലുവ പൗരാവകാശ സമിതി ) സ്വാഗതം പറഞ്ഞു.
തുടർന്ന് ജാഥ വൈപ്പിൻ മേഖലയിൽ ഉപവാസം തുടരുന്ന മുല്ലപ്പെരിയാർ ടണൽ സമര സമിതിക്കു അഭിവാദ്യങ്ങൾ അർപ്പിക്കുവാനുള്ള യോഗത്തിൽ സംബന്ധിച്ചു. യോഗം ജോർജ് ജോസഫ് വാത്തപ്പള്ളി കോട്ടയം (സേവ് കേരള ടീം ) ഉൽഘാടനം ചെയ്തു.


ടണൽ സമിതി രമേശ്‌ രവി അധ്യക്ഷത വഹിച്ചു.
മുല്ലപ്പെരിയാർ ഏകോപന സമിതിനേതാക്കൾ സമര സമിതിക്ക്‌ അഭിവാദ്യം അർപ്പിച്ചു. ചടങ്ങിൽ ടണൽ സമിതി പ്രവർത്തകരെ ആദരിച്ചു.ആർ ബി എസ് മണി
,കെ എസ് പ്രകാശ്,സാബു ജോസ്തുടങ്ങിയവർ പ്രസംഗിച്ചു .
ജന ജഗരണ ജാഥ ഹൈകോടതി കവലയിൽ എത്തിയപ്പോൾ ചെയർമാൻ ആർ ബി എസ് മണിയുടെ അധ്യക്ഷതയിൽ നടന്ന യോഗം അഡ്വ. ഡാൽബി ഇമ്മാനുവൽ ഉൽഘാടനം ചെയ്തു.
ജന ജാഗരണ വൈകീട്ട് 5 മണിക്ക് അവസാനിച്ചു
.

മുല്ലപ്പെരിയാർ ഡാം കമ്മീഷൻ ചെയ്തിട്ട് ഒക്ടോബർ 10- ന് 129 വർഷം തികഞ്ഞതിന്റെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിലും പ്രതീക്ഷാജ്വാലയുടെ ഭാഗമായി 129 മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥിച്ചു.
മുല്ലപ്പെരിയാർ കോ ഓർഡിനേഷൻ കൗൺസിലിന്റെ ജനജാഗരണ യാത്രയുടെ സമാപന സമ്മേളനത്തിലാണ് ജ്വാല, തെളിയിച്ചത്.
കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി ആനിമേറ്റർ സാബു ജോസ് പ്രതീക്ഷാജ്വാലക്ക് നേതൃത്വം നൽകി.

മുല്ലപ്പെരിയാർ ഏകോപന സമിതിയിലെ വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ പങ്കാളികളായി.ജന ജാഗരണജാഥ വലിയ വിജയമാക്കുവാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും ജാഥയിലും സമ്മേളനങ്ങളിലും പങ്കാളികളായവരെ മുല്ലപ്പെരിയാർ ഏകോപന സമിതിനേതൃത്വം നന്ദിയും അനുമോദനങ്ങളും അർപ്പിച്ചു .

നിങ്ങൾ വിട്ടുപോയത്