സിസേറിയൻ:-

സിസേറിയൻ എന്ന് കേട്ടാൽ നെറ്റി ചുളിക്കുന്നവർ ഇന്നും ഉണ്ട് സമൂഹത്തിൽ.

“ഓ നിനക്ക് സിസേറിയൻ ആയിരുന്നല്ലെ..?”

എന്ന മട്ടിൽ

എന്താ സിസേറിയൻ ചെയ്യപ്പെട്ട സ്ത്രീകൾ അമ്മ എന്ന വിളിക്ക് അർഹയല്ലെ….

അവരും അനുഭവിക്കുന്നത് വേദന തന്നെയാണ്…. പേറ്റുനോവിന് സമം….

പേറ്റുനോവിനോളം തന്നെ വേദന.

പ്രസവ സമയത്ത് പെട്ടെന്നുള്ള എന്തെങ്കിലും പ്രോബ്ലംസ് ആണ് ഓപ്പറേഷനിലേക്ക് വഴിയൊരുക്കുന്നത്.

അല്ലാതെ അതാണ് സുരക്ഷിതം,

വേദന കുറവ് എന്ന് തോന്നുന്നത് കൊണ്ടോ അല്ല.വയറിൽ 7 ലെയർ

കീറി മുറച്ച് തൻ്റെ കുഞ്ഞിനെ സുരക്ഷിതമായി ഏറ്റുവാങ്ങുന്നത്.

മുട്ട് മടക്കി കിടന്ന് നട്ടെല്ലിന്

ഒരു ഇജക്ഷൻ ഉണ്ട് അനസ്തേഷ്യ.

ആ വേദന ജീവിതകാലം മുഴുവൻ

പേറേണ്ടി വരും.

അനസ്തേഷ്യ എടുക്കുന്നത് കൊണ്ട് ഓപ്പറേഷൻ സമയത്തെ വേദനകൾ അറിയില്ല. പക്ഷെ പാതി മയക്കത്തിൽ അനങ്ങാനാവാതെ തൻ്റെ വയർ കീറി മുറിക്കുന്നതും തുന്നലിടുന്നതും വേദനയില്ലാതെ അവളുടെ മനം അതനുഭവിച്ചറിയും…

ഓപ്പറേഷൻ കഴിഞ്ഞിറക്കി ഒരു മണിക്കൂറോളം കാണും കുടുകുടാ ഒരു വിറയലോടെ അനേസ്തേഷ്യയുടെ ഇഫക്റ്റ്.

പിന്നെ അവളനുഭവിച്ചറിയുന്ന വേദന….😔

അത് ആ വേദന അനുഭവിച്ചവർക്കെ അറിയാൻ കഴിയൂ.

തൻ്റെ ജീവൻ്റെ പാതിയും തരുന്നവര് തന്നെയാണ് ഓരോ അമ്മമാരും...🙏

Ethnic Health Court 

നിങ്ങൾ വിട്ടുപോയത്