ഭാരതസഭയിലെ പ്രഥമ വാഴ്ത്തപ്പെട്ട രക്തസാക്ഷി
വാഴ്ത്തപ്പെട്ട റാണി മരിയയുടെ രക്ത സാഷിതത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷിക ദിനം.പുല്ലുവഴിയിൽ നിന്നും പുണ്യാവഴിയിലൂടെ പുണ്യപദവിലേക്കു ഉയരർത്തപ്പെട്ട വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ രക്‌തസാക്ഷിത്തിന്റെ ഇരുപത്തി അഞ്ചു സംവത്സരങ്ങൾ തികയുന്നു.
ധീരവും സാഹസീഹവും വീരോചിതവും ഹൃദയസ്പർശവും വിശുദ്ധവുമായ ജീവിത വഴിയിൽ നിശ്വരും നിസ്സഹായവരുമായ ഒരു വലിയ ജനതയുടെ സമുദ്ധാരണത്തിന് സുവിശേഷദീപ്തിയാൽ കത്തിജ്വലിച്ച പ്രവർത്തനങ്ങളിലൂടെ, ശരമുനയിൽ പിടഞ്ഞു മരിക്കുന്ന മാടപ്രാവിനെപ്പോലെ അതി ദാരുണമായ കൊല ചെയ്യപ്പെട്ട ധീര സന്യാസിനി…
.ഭാരതസഭയിലെ പ്രഥമ വാഴ്ത്തപ്പെട്ട രക്തസാക്ഷി… കാൽവരി മലയിലെ വിശുദ്ധ കുരിശിൽ ജീവൻ വെടിഞ്ഞ യേശുക്രിസ്തുവിന്റെ പുണ്യ നിഴലിൽ ചരിച്ച ഒരപൂർവ സമർപ്പിത രത്‌നം…
മരിച്ചിട്ടും മറയാതെ മായാതെ സൂര്യ ശോഭയോടെ ജ്വലിച്ചു നിൽക്കുന്ന ഉദയ നഗറിലെ സുകൃത താരകം… ഇരുണ്ട വനവീഥിയിൽ നോച്ചാമ്പോറിലെ പച്ചമണ്ണിൽ ചോരയിൽ കുളിച്ചു, ജീസസ്, ജീസസ്, എന്റെ ഈശോയെ എന്ന ദുർബല നിലവിളിയോടെ പിടഞ്ഞമര്ന്നപ്പോൾ ചീറ്റി തെറിച്ച ചുടു ചോര ഭാരതത്തിന്റെ മതേതര മുഖത്തെ അത് കളങ്കപ്പെടുത്തി. ഭാരതത്തിന്റെ ആത്മാവിനെ കണ്ണീരിൽ കുതിർത്ത ഈ ദാരുന്ന കൃത്യം ഒരവസാനമായിരുന്നില്ല, മറിച്ച് ഒരു പുത്തൻ ലോകത്തിന്റെ സൂര്യോദയം ആയിരുന്നു.
വിശുദ്ധ പദവിയിലെത്തിയ മഹത്വക്കളുടെ നിരയിലാണ് സഭയിൽ ഇന്ന് റാണി മരിയയുടെ അതുല്യ സ്ഥാനം…
സിസ്റ്റർ റാണി മരിയയുടെ ജീവചരിത്രകാരൻ എന്ന നിലയിൽ അവളുടെ പുഞ്ചിരിക്കുന്ന മുഖം ഇന്നും കണ്മുൻപിൽ നിറഞ്ഞു നിൽക്കുന്നു…
അനദിവിദൂരഭാവിയിൽത്തന്നെ വിശുദ്ധ പദവിയിലേക്കുയരുന്നതിനു വേണ്ടിയുള്ള പ്രാർത്ഥനയാണ് ഈ എളിയ മനസിലെന്നും.
സിസ്റ്ററിനെ ക്രൂരമായി കൊലപ്പെടുത്തിയ സമന്തർ സിങ് ,പിന്നീട് പുല്ലുവഴിയിലെ സിസ്റ്ററിൻെറ ഭാവനത്തിലെത്തിയപ്പോൾ അതിന് സാക്ഷ്യം വഹിക്കുവാനും എനിക്ക് കഴിഞ്ഞു .ഇൻഡോറിലെ അന്നത്തെ മെത്രാനായിരുന്നു എനിക്ക് വിവരം നൽകിയത് .അതീവ രഹസ്യമായിട്ടായിരുന്നു സമന്തർ സിങിന്റ്റെ വരവ് .വികാരിയച്ചനെപ്പോലും അറിയിച്ചിരുന്നില്ല .പ്രാർത്ഥിച്ചപ്പോൾ എനിക്ക് ലഭിച്ച പ്രേരണയനുസരിച്ചു ,വീട്ടുകാരുടെ സമ്മതത്തോടെ എൻെറ സുഹൃത്തായ ശ്രീ സാബു ജോസിനെ അറിയിച്ചു .സമന്തർ പോയശേഷം ശ്രീ സാബു ജോസ് മലയാള മനോരമയിൽ ” മാനസാന്തരം ” എന്ന പേരിലും ,സൺഡേ ശാലോമിൽ” അത്ഭുതം ” എന്ന പേരിലും സചിത്ര ലേഖനം എഴുതിയതും സന്തോഷത്തോടെ സ്മരിക്കുന്നു .പിന്നീട് ഞങ്ങളുടെ സഹകരണത്തോടെ ശാലോം ടി വി യിൽ ശ്രീ സിബി യോഗ്യാവീടൻ “ഇൻഡോർ റാണി ” എന്ന ഡോക്യുമെന്ററിയും ഉണ്ടായി .ഇതൊക്കെ വാഴ്ത്തപ്പെട്ട സിസ്റ്ററിൻെറ ജീവിതം സമൂഹത്തിൽ കൂടുതൽ അറിയപ്പെടുവാൻ സഹായിച്ചു .
മലയാളിയായ സിസ്റ്റർ റാണിമരിയയുടെ ജീവിതം ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്നു .ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ സേവനം മറക്കുന്നില്ല .മാധ്യമമേഘലയിലെ പ്രശസ്‌തമായ കൊച്ചിയിലെ ഗുഡ്‌ന്യൂസ് കമ്മ്യൂണിക്കേഷൻസ് തയ്യാറാക്കിയ “വാഴ്ത്തപ്പെട്ട റാണി മരിയ ജീവിതവും ദർശനവും “-എന്ന രണ്ട് ഡോക്യുമെന്ടറി ഏറെ ശ്രദ്ധിക്കപ്പെട്ടു . വഴ്ത്തപ്പെട്ട ചടങ്ങു് നടന്ന ഇൻഡോറിൽ വെച്ച് അതിൻെറ പ്രകാശനം നടന്നു .സമന്തർ സിങിന്റ്റെ പ്രതേക അഭിമുഖം അടങ്ങുന്ന ഇൻഡോറിലെ സാമൂഹ്യ ജീവിതം വ്യക്തമാക്കുന്ന പുതിയ ഡോക്യുമെന്ടറി വൈകാതെ ഗുഡ്‌ന്യൂസ് പുറത്തിറക്കുമെന്നറിയുന്നു .വിശ്വാസികളുടെ പ്രാർത്ഥനയും പിന്തുണയും ആവശ്യമാണ് .
നിരവധി തവണ തീർത്ഥാടകരുമൊത്തു ഇൻഡോറിലെ ഉദയനഗറിൽ പോകുവാൻ പോകുവാൻ കഴിഞ്ഞിട്ടുണ്ട് .റാണിമാരിയാ സിസ്‌റ്ററിനെക്കുറിച്ചു നാലു പുസ്‌തകങ്ങൾ എഴുതുവാനും കഴിഞ്ഞു .ഒരിക്കൽ ട്രെയിനിൽ തീർത്ഥാടകർ ഉദയനഗറിലേയ്ക്ക് പോകുമ്പോൾ വിശ്വാസികളുടെ മനസ്സിൽ രൂപംകൊണ്ട കൂട്ടായ്‌മയാണ് റാണി മരിയ ഫൌണ്ടേഷൻ .
പ്രൊ ലൈഫ് രംഗത്തെ നേതാവ് ശ്രീ സാബു ജോസാണ് ഈ ആശയം അവതരിപ്പിച്ചത് .
നൂറിലധികം അംഗങ്ങളുള്ള കൂട്ടായ്‌മ ,സിസ്‌റ്റർ റാണിമാരിയയുടെ കല്ലറയ്ക്ക് സമിപത്തുവെച്ചു നടന്ന ചടങ്ങിൽ വെച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഉത്‌ഘാടനം ചെയ്‌തു .സിസ്റ്റർ റാണിമരിയ ലോകത്തിനു നൽകുന്ന ക്ഷമിക്കുന്ന സ്നേഹത്തിൻെറ സുവിശേഷം പകർന്നുനൽകുവാൻ ഈ കൂട്ടായ്മ ശ്രമിക്കുന്നു .
കെ. സി. ബി. സി പ്രൊ ലൈഫ് സമിതി പ്രസിഡന്റും റാണി മരിയ ഫൌണ്ടേഷൻ ജനറൽ സെക്രട്ടറിയുമായശ്രീ സാബു ജോസ് പാലാരിവെട്ടം, ട്രെഷറർശ്രീ വർഗീസ് ചെറിയാൻ പുല്ലുവഴി തുടങ്ങിയ സഹപ്രവർത്തകരുടെ സഹകരണം, റാണി മരിയയുടെ ജീവിത സന്ദേശങ്ങൾ മാനവരിൽ എത്തിക്കാൻ സഹായിക്കുന്നു.
വാഴ്ത്തപ്പെട്ട റാണിമരിയായുടെ മധ്യസ്ഥതയിൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ നിരവധിയാണെന്ന് പറയുന്നതിൽ സന്തോഷിക്കുന്നു .ഉദയനഗറിലും പുല്ലുവഴിയിലും തീർത്ഥാടകരെത്തി പ്രാർത്ഥിക്കുന്നു .അനുഭവ സാക്ഷ്യങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകം ഗുഡ്‌ന്യൂസ് പ്രസിദ്ധിക്കരിക്കുവാൻ ആഗ്രഹിക്കുന്നു .അനുഭവ സാക്ഷ്യങ്ങൾ 9446329343 -എന്നവാട്സപ്പ് ഫോൺ നമ്പറിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു .
വാഴ്ത്തപ്പെട്ട റാണി മരിയയ്ക്കു ജനിക്കുവാനും വളരുവാനും കഴിഞ്ഞ കേരളത്തിൽ ,ജനിക്കാനും ജീവിക്കാനും കഴിഞ്ഞതിൽ സന്തോഷിക്കുന്നു .അഭിമാനിക്കുന്നു .
സിസ്‌റ്റർ റാണിമരിയായുടെ മദ്ധ്യസ്ഥതയിൽ നമുക്ക് പ്രാർത്ഥിക്കാം .
ബേബിച്ചൻ എർത്തയിൽ
9447600580
കാഞ്ഞിരപ്പള്ളി
ചെയർമാൻ റാണി മരിയ ഫൌണ്ടേഷൻ.