Hear the word of the LORD, O nations, and declare it in the coastlands far away. (Jeremiah 31:10) ✝️

സുവിശേഷം അറിയിക്കുക എന്നത് ദൈവത്തിന്റെ സന്ദേശം കൈമാറാനുള്ള തീവ്രമായ ആഗ്രഹം അനുഭവിക്കുന്ന എല്ലാവരും ചെയ്യേണ്ട ഒരു പ്രവൃത്തിയാണ്. ക്രിസ്തുവിനെ തിരിച്ചറിഞ്ഞ ഓരോ വ്യക്തിക്കും ഈ ലോകത്തോട്‌ ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുവാനുള്ള വലിയ കടമയുണ്ട്. നമ്മുടെ തന്നെ വിശ്വാസക്കുറവും, ചില തെറ്റായ ബോധ്യങ്ങളും, ‘മറ്റുള്ളവർ എന്തു ചിന്തിക്കും?’ എന്ന ഉത്കണ്ഠയും പലപ്പോഴും ക്രിസ്തു നമ്മുക്കു നൽകിയ പ്രേഷിത ദൗത്യത്തിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നു. ക്രിസ്തു ലോകത്തിലേക്കു വന്നിട്ട് രണ്ടായിരം വർഷം കഴിഞ്ഞിട്ടും അനേകം മനുഷ്യർ ‘യേശു ഏകരക്ഷകൻ’ എന്ന സത്യം തിരിച്ചറിയാതെ ഈ ഭൂമിയിൽ ജീവിക്കുന്നു.

യേശു ഏകരക്ഷകന്‍’ എന്ന് ധൈര്യപൂര്‍വ്വം പ്രഘോഷിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുമ്പോള്‍ അവിടെയെല്ലാം ദൈവം അത്ഭുതം പ്രവര്‍ത്തിക്കും. എല്ലാ ജനതകളെയും ‘ക്രിസ്തു ശിഷ്യരാക്കുവാന്‍’ കല്‍പ്പന നല്‍കുമ്പോഴും അവിടുന്ന് നമുക്ക് ഒരു വാഗ്ദാനവും നല്‍കുന്നു. “യുഗാന്ത്യം വരെ ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്തായി 28:20). അതിനാല്‍ ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് മനുഷ്യനാണെങ്കില്‍ അവിടെ പ്രവര്‍ത്തിക്കുന്നത് നമ്മുടെ കര്‍ത്താവ് തന്നെയായിരിക്കും. അതുകൊണ്ടാണ് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സ്ഥലങ്ങളിലെല്ലാം അത്ഭുതങ്ങളും, അടയാളങ്ങളും, മാനസാന്തരങ്ങളും സംഭവിക്കുന്നത്

ആദ്യ നൂറ്റാണ്ടുകളിൽ ദൈവവചനപ്രഘോഷകർ അതിഭയങ്കരമായ ക്രൂരതകള്‍ സഹിച്ചു. ഈ ചരിത്രം ഇന്ന് മറ്റ് സ്ഥലങ്ങളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവിടെ, നാം ഓരോരുത്തർക്കും രക്തം ചൊരിയാന്‍ പോലുമുള്ള സാഹചര്യം ഉണ്ടാകുന്നില്ല, എന്നിട്ടും, സുവിശേഷം പ്രചരിപ്പിക്കാന്‍ നമ്മള്‍ വിമുഖത കാണിച്ചിട്ടുണ്ടോ?എല്ലാവർക്കും റേഡിയോ സ്റ്റേഷനിലോ ടെലിവിഷനിലോ പ്രസംഗപീഠത്തിലോ പ്രസംഗിക്കാനുള്ള അവസരം ഉണ്ടായിരിക്കില്ല, എന്നാൽ അവർക്ക് വ്യക്തിപരമായോ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ അയൽക്കാരോടോ സുവിശേഷം അറിയിക്കാനും പ്രസംഗിക്കാനും കഴിയും. നാം ഓരോരുത്തർക്കും കർത്താവിന് സാക്ഷ്യം നൽകുന്നതിൽ ലഞ്ജിക്കരുത്. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.
😇
ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്