ഇന്ന് പേത്രുത്ത ഞായർ.
മൽസ്യ മാംസാദികൾ ഉപേക്ഷിച്ച് നോമ്പിലും ഉപവാസത്തിലും ദൈവത്തോട് കൂടുതൽ ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപ് വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് അത് പാചകം ചെയ്തിരുന്ന പത്രങ്ങൾ പോലും ഉടച്ച് കളഞ്ഞിരുന്ന പാരമ്പര്യത്തിന്റെ ഓർമ്മ ദിവസം. പാത്രങ്ങൾ തല്ലിപൊട്ടിച്ചാലും ഇല്ലെങ്കിലും പഴയ ജീവിതത്തിലെ പാപം നിറഞ്ഞ വ്യക്തിത്വത്തെ പൂർണ്ണമായും നശിപ്പിച്ച് ഒരു പുതു ജീവിതത്തിനായി ആഗ്രഹിക്കുന്നവർക്ക്, എല്ലാ വിധ ദൈവാനുഗ്രഹങ്ങളും നേരുന്നു.
വീണ്ടും ഒരു #നോമ്പുക്കാലത്തിലേയ്ക്ക് നാം കടക്കുകയാണ്. ആത്മീയവിശുദ്ധിയുടെ വസന്തക്കാലഘട്ടത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.
Lent എന്ന ആഗലേയ പദത്തിന് വസന്തം എന്നർത്ഥമുണ്ട് എന്ന് നാം ഓർക്കണം. ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള വസന്തക്കാലമാണ് നോമ്പു ക്കാലം.
നോമ്പ് മനസ്സിനെ അഥവാ ആത്മാവിനെ ബലപ്പെടുത്തുവാനുള്ള വലിയ അവസരങ്ങളാണ്. മനസ്സ് കൊണ്ട് ശരീരത്തെ നിയന്ത്രിക്കാൻ പഠിക്കുന്ന പുണ്യക്കാലം.
നോമ്പിന്റെ ആദ്യ ഞായർ സുറിയാനി പാരമ്പര്യമനുസരിച്ച് ” #പേത്തുർത്താ ” ദിനമാണ്.
പേത്തൂർത്ത എന്ന വാക്കിന് തിരിഞ്ഞു നോക്കുക; അനുരജ്ഞന പ്പെടുക എന്നർത്ഥം. കഴിഞ്ഞ ഒരു വർഷം നമ്മൾ നടന്നു വന്ന വഴികളിലേയ്ക്ക് തിരിഞ്ഞു നോക്കുക ഒപ്പം എല്ലാറ്റിനോടും എല്ലാവരോടും അനുരജ്ഞനപ്പെടുക.
നോമ്പ് നമ്മിൽ നിന്ന് ആവശ്യപ്പെടുന്ന രണ്ട് കാര്യങ്ങളാണവ.
നോമ്പ് ഫലദായകമാക്കാൻ 3 കാര്യങ്ങൾ ചെയ്യണമെന്ന് വി.കുർബാനയിലെ നോമ്പുക്കാല പ്രാർത്ഥന ഓർമ്മപ്പെടുത്തുന്നു:
- #ദാനധർമ്മങ്ങൾ കൂട്ടുക
- #പ്രാർത്ഥനജീവിതം കൂട്ടുക
3.#പരിത്യാഗപ്രവർത്തികൾ ചെയ്യുക.
ഇവ മൂന്നും ആത്മാവിനെ ശക്തിപ്പെടുത്തി നമ്മെ ആത്മീയരാക്കുന്ന കുറുക്കുവഴികളാണ്. - നമ്മുക്ക് ഒന്നു ശ്രമിക്കാം..! മൂന്നു പ്രലോഭനങ്ങളാണ് ഇന്ന് നമ്മെയും നമ്മളായിരിക്കുന്ന ലോകത്തേയും കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നത്. ക്രിസ്തുവിന്റെ മരുഭൂമി പരീക്ഷയും ഇവ മൂന്നു മായിരുന്നു :
- #Power(അധികാരം)
02: #Possession ( കൈവശത്താക്കുക ) - #Pleasure (സുഖലോലുപത )
സൂക്ഷിക്കണം ഇവ മൂന്നിനേയും !! ഇവയ്ക്ക് ഉള്ള മറുമരുന്ന് കർത്താവ് പ്രലോഭകന് കൊടുക്കുന്നുണ്ട് – #ദൈവത്തിൽ #ആശ്രയിക്കുക; #ദൈവവചനം #ശ്രവിക്കുക; #ദൈവത്തെ #ആരാധിക്കുക. (മത്തായി 4, 1-11)
Sauma Ramba 1 Sunday 2023
Souma Ramba Ist Hadabshamba (Firstday)
നോമ്പ്ക്കാലം ഒന്നാം ഞായർ പേത്തുർത്താ എന്നറിയപ്പെടുന്ന നോമ്പ് ഒന്നാം ഞായർ സന്ധ്യാനമസ്‌ക്കാരം മുതൽ പരിശുദ്ധ സഭ വലിയനൊയമ്പിലേക്ക് പ്രവേശിക്കുന്നു.
അനുതപിക്കുന്ന പാപികളോട് ദൈവം കാണിക്കുന്നതായ അനന്ത കാരുണ്യവും നമ്മുടെ കർത്താവിന്റ പീഡാനുഭവം മരണം കബറടക്കം എന്നിവയുമാണ് ഈ കാലത്ത് പ്രത്യേകമായി നാം അനുസ്മരിക്കുന്നത്.ഉപവാസവും പ്രാര്ഥനയുംവഴി ജീവിതവിശുദ്ധി വരുത്തുവാനും അത് മരണംവരെ കാത്തുസൂക്ഷിക്കാനും നോമ്പുകാലം നമ്മെ ഓർമ്മപ്പെടുത്തുന്നു.ഭക്ഷണം ഇല്ലാത്തവന് ഭക്ഷണമാകുവാനും ,വസ്ത്രമില്ലാത്തവന് വസ്ത്രമാകുവാനും നോമ്പിന്റെ ചൈതന്യം നമ്മെ സഹായിക്കട്ടെ.എല്ലാവർക്കും ദൈവാനുഗ്രഹം നിറഞ്ഞ നോമ്പുകാലം ആശംസിക്കുന്നു.ഞായർ സന്ധ്യമുതൽ നോമ്പ് ആരംഭിക്കുന്നു.ഉയിർപ്പ് തിരുനാൾ വരെ വിവാഹആഘോഷങ്ങൾക്ക് മുടക്ക്.
സുവിശേഷം
അനന്തരം, പിശാചിനാല്‍ പരീക്‌ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്‌മാവു മരുഭൂമിയിലേക്കു നയിച്ചു.യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു.പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍െറ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.അനന്തരം, പിശാച് അവനെ വിശുദ്‌ധ നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്‍െറ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു:നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച് അവന്‍ തന്‍െറ ദൂതന്‍മാര്‍ക്കു കല്‍പന നല്‍കും; നിന്‍െറ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു.യേശു പറഞ്ഞു: നിന്‍െറ ദൈവമായ കര്‍ത്താവിനെ പരീക്‌ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.വീണ്ടും, പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു:നീ സാഷ്‌ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും.യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്‍മാര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.മത്തായി 4 : 1-11