ആതുര ശുശ്രുഷയിലൂടെ രോഗികൾക്ക് ആശ്വാസം നൽകുന്നതിനൊപ്പം അഭിഷിക്ത ജീവിതത്തിലൂടെ അവർക്ക് ആത്മീയ സൗഖ്യവും നൽകുന്നതിന് ഒരുങ്ങുകയാണ് പൂങ്കുന്നം സെന്റ് ജോസഫ് ഇടവകാംഗം ഡീക്കൻ ഡോ. കിടങ്ങൻ തോമസ് സേവ്യർ എം.ഐ.പഠനത്തിൽ സമർത്ഥനായിരുന്ന തോമസ് അമല മെഡിക്കൽ കോളേജിൽ എം.ബി ബി എസിന് പഠിക്കുമ്പോഴാണ് രോഗീപരിചരണത്തിനൊപ്പം അവരുടെ ആത്മീയ ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കുക എന്ന മോഹം മനസിൽ മൊട്ടിട്ടത്.
മെഡിക്കൽ കോളേജിൽ ജീസസ് യൂത്ത് ടീമിൽ അംഗമായ തോമസിന് ജീസസ് യൂത്തിന്റെ വിവധങ്ങളായ പ്രേഷിത പ്രവർത്തന മേഖലകളിലെ അനുഭവങ്ങളും മുതൽ ക്കുട്ടായി . ആതുര ശുശ്രൂഷ പ്രേക്ഷിത ദൗത്യമായി സ്വീകരിച്ച കമിലിയൻസ് കോൺഗ്രിഗേഷനിൽ വൈദികൻ ആകണമെന്ന് തീരുമാനിച്ചതും അതുകൊണ്ട് തന്നെയാണ്. തന്റെ ദൈവവിളിയെ കുറിച്ച് അറിയിച്ചപ്പോൾ ബാങ്ക് ജീവനക്കാരനായിരുന്ന പിതാവ് കിടങ്ങൻ ഫ്രാൻസിസ് സേവ്യറും അമ്മ എരുമപ്പെട്ടി മുരിങ്ങത്തേരി കുടുംബാംഗം ഷീലയും സഹോദരങ്ങളായ ഫ്രാൻസിസ് , ജോൺ ,പോൾസൺ എന്നിവരും പൂർണ്ണ പിന്തുണയുമായി എത്തിയതും തനിക്ക് ഏറെ പ്രോത്സാഹനമായെന്ന് ഡീക്കൻ ഡോ.തോമസ് .
2022 ജനുവരി ഒന്നിന് രാവിലെ 9 ന് തൃശൂർ അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിൽ നിന്നും പൗരോഹിത്യം പട്ടം സ്വീകരിക്കുമ്പോൾ, നിസ്വാർത്ഥ സേവനത്തിലൂടെ രോഗികൾക്ക് ആശ്വാസമേകിയും അത്മിയ ജീവൻ നൽകിയും ജീവിതം സാർഥകമാക്കുകയാണ് ഡീക്കൻ ഡോ. കിടങ്ങൻ തോമസ് സേവ്യാർ എം.ഐ
(കടപാട് പ്രിൻസി പിന്റോ കത്തോലിക്ക സഭ പത്രം)