പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന സിബി യോഗ്യാവീടന് കണ്ണീരോടെ വിട…
.വാക്കുകള്‍ക്കപ്പുറമുള്ള പ്രതിഭ…
..സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളിലൂടെ മാധ്യമരംഗത്ത് പുതിയമുഖം തുറന്നൊരു അപൂര്‍വ്വ വ്യക്തിത്വം.
https://www.youtube.com/watch?v=Kdep_hAGwR4
.ശാലോം ടെലിവിഷനിലൂടെ തിളക്കമുളള നിരവധി സീരിയലുകള്‍, വി. അല്‍ഫോന്‍സാമ്മ, വി മറിയം
തെരേസ , വി എവുപ്രാസ്യാമ്മ..സിസ്റ്റർ റാണിമ രിയയെക്കുറിച്ചുള്ള ഇന്‍ഡോര്‍ റാണിതുടങ്ങി..ധന്യൻ വിതയത്തിൽ തുടങ്ങിയ നിരവധി മികച്ച ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍.. .അദ്ദേഹം സംവിധാനം ചെയ്‌തു .
സൺഡേ ശാലോം ചീഫ് റിപ്പോർട്ടർ ,ശാലോം ടീവി ആരംഭിച്ചപ്പോൾ അതിൻെറ ഓർഗനൈസറും കോ ഓർഡിനേറ്ററുമായി പ്രവർത്തിച്ചപ്പോൾ ,ശ്രീ സിബിയുമായി ഏതാനും പ്രധാന പ്രോഗ്രാമുകളിൽ സഹകരിച്ചു പ്രവർത്തിക്കാൻ സാധിച്ചു .
സിസ്റ്റർ റാണിമരിയയെ വധിച്ച ഘാതകൻ സമന്തർ സിങ് പുല്ലുവഴിയിൽ ആദ്യമായി വരുന്ന വിവരം എനിക്ക് വിവരം ലഭിച്ചു .അതീവ രഹസ്യമായ ഈ വിവരം ശ്രീ ബേബിച്ചൻ എർത്തയിലാണ് എന്നെ അറിയിച്ചത് .
പ്രാർത്ഥിച്ചു ഞാനൊരു തീരുമാനം എടുത്തു ,അത് ശ്രീ സിബിയെ അറിയിക്കുക എന്നതായിരുന്നു അത് .അദ്ദേഹം അത് അന്നത്തെ ശാലോം ടീവി ജനറൽ മാനേജർ ശ്രീ സാൻണ്ടോ കാവിൽപുരയിടവുമായി ആലോചിച്ചു പുതിയ പ്രോഗ്രാമിന് രൂപം നൽകി . സമന്തർ സിങ്ങു്വരുന്നത് സിബിച്ചൻ ചിത്രീകരിച്ചു .പിന്നീട് ഇൻഡോറിൽ അടക്കം പോയി ഷൂട്ട് ചെയ്‌തു ഇൻഡോർ റാണിയെന്ന പ്രോഗ്രാം തയ്യാറാക്കി ശാലോം അവതരിപ്പിച്ചു .
ഞാൻ മലയാള മനോരമയിലും ,സൺഡേ ശാലോമിലും ഇതേക്കുറിച്ചു ഫീച്ചർ തയ്യാറാക്കിയിരുന്നു .
സിബിയുടെ സമർപ്പണം എല്ലാ പരിപാടികളിലും കാണുവാൻ കഴിയും .
, വിശുദ്ധ മറിയം
തെരേസ ,വിശുദ്ധ എവുപ്രാസ്യാമ്മ എന്നി പ്രോഗ്രാമിൻെറ ആദ്യ ചർച്ചകൾ ഹോളി ഫാമിലി ,സി എം സി സന്യാസ സഭകളുടെ സുപ്പീരിയറുമായി ചർച്ചകൾ അവരുടെ ജനറലെറ്റുകളിൽവെച്ചു നടത്തുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്നു .
അദ്ദേഹം എൻെറ കുടുംബ സുഹൃത്തായിരുന്നു .കഴിഞ്ഞ മാസം നടന്ന അദ്ദേഹത്തിൻെറ മകൻെറ വിവാഹത്തിന് പോയപ്പോഴാണ് അവസാനമായി കണ്ടതും സംസാരിച്ചതും .
രോഗാവസ്ഥയിൽ ഏറെക്കാലം കുടി കണ്ടപ്പോൾ ,ആദ്യം അദ്ദേഹം മൗനമായിരുന്നു .സാബു ജോസാണ് വന്നതെന്ന് കേട്ടപ്പോൾ ,കണ്ണുതുറന്ന് തലഉയർത്തി വിശേഷങ്ങൾ ചോദിച്ചു ,സംസാരിച്ചു .അദ്ദേഹത്തിൻെറ മനസ്സിൽ ഞാനും പതിഞ്ഞുവെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത് .
61 വയസ്സുള്ള അദ്ദേഹം 16 വര്ഷം ശാലോം ടീവി യിൽ പ്രവർത്തിച്ചു .ചീഫ് പ്രൊഡ്യൂസറായി വിരമിച്ചു .ശാലോം ടീവി യുടെ ശ്രദ്ധിക്കപ്പെട്ട ആദ്യകാല പരിപാടികൾ എല്ലാം അദ്ദേഹത്തിന്റെത് ആയിരുന്നു .
മലയാളസിനിമക്ക് നിഖില വിമല്‍, മിയ തുടങ്ങിയ നടികളെ സംഭാവന ചെയ്ത സംവിധായകന്‍പലര്‍ക്കും അറിയില്ല.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പടയോട്ടം, മാമാട്ടി കുട്ടിയമ്മ ,മൈഡിയര്‍ കുട്ടിച്ചാത്തന്‍ ,സംഗം ,മഹായാനം തുടങ്ങി ഒരു പിടി സിനിമകളുടെ സഹസംവിധായകന്‍.
നിരവധി പ്രശസ്തമായ അവാർഡുകൾ കരസ്ഥമാക്കി .അദ്ദേഹം സംവിധാനം ചെയ്‌ത പരിപാടികൾക്ക് ഓരോന്നിനും നാലും അഞ്ചും അവാർഡുകൾ നേടി .
ഒരിക്കൽ അവാർഡ് ലഭിച്ചപ്പോൾ പത്രങ്ങൾക്കു കൊടുക്കുവാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം എനിക്ക് നൽകിയ ഫോട്ടോ ആണ് ,ഈ കുറിപ്പിനൊപ്പം ചേർത്തിരിക്കുന്നത് .അദ്ദേഹത്തിൻെറ 8 ഫോട്ടോകൾ ഇപ്പോൾ ഇതാ എൻെറ ഫയലിനുള്ളിൽ …പ്രിയപ്പെട്ട സുഹൃത്തേ ,വേർപാടിൻെറ വാർത്തയ്‌ക്കൊപ്പം ഇത് ചേർക്കുമ്പോൾ കയ്യ് വിറക്കുന്നുണ്ട് .ഒരു ഫോട്ടോ ഇപ്പോൾ അദ്ദേഹത്തിൻെറ മകൻ ചാണ്ടിക്ക് അയച്ചുകൊടുത്തു .
സിബിയെക്കുറിച്ചു അടുപ്പമുള്ള എല്ലാവര്ക്കും ,കൂടെ പ്രവർത്തിച്ച എല്ലാവര്ക്കും ഒത്തിരി എഴുതുവാനും പറയുവാനും ഉണ്ടാകും . അദ്ദേഹത്തിൻെറ ആത്മാർത്ഥതയും പ്രതിബദ്ധതയും ,മനസ്സിൻെറ തുറവിയും എല്ലാവരും പറയും ,എഴുതും .
പ്രോഗ്രാം ചെയ്യുമ്പോൾ ,എല്ലാം മറന്ന് അതിൽമാത്രം ലയിക്കുന്ന സിബി ,അതിൻെറ വിജയത്തിൽ മാത്രം ശ്രദ്ധിക്കും .ഭയത്തോടും ആദരവോടും ടീം കൂടെ പ്രവർത്തിക്കുന്നത് കണ്ടിട്ടുണ്ട് .
നല്ലൊരു വിശ്വാസി ആയതിനാൽ അദ്ദേഹം ശാലോമിൽ ഉറച്ചുനിന്നു .ശാലോം അദ്ദേഹത്തിൻെറ കഴിവുകൾ കർത്താവിനുവേണ്ടി വിനിയോഗിക്കുവാൻ അവസരം നൽകി .അതുകൊണ്ട് നിരവധി പ്രോഗ്രാമുകളിലൂടെ അനേകലക്ഷം വിശ്വാസികളുടെ മനസ്സുകകളെ സന്തോഷത്തിൽ ,സമാധാനത്തിൽ ,പ്രത്യാശയിൽ ,വിശ്വാസത്തിൽ വളർത്തുവാൻ സാധിച്ചു …
ശാലോം സാരഥികളെ ബെന്നിസാറിനെയും നേതൃത്വത്തെയും അനുമോദിക്കുന്നു .
അദ്ദേഹം പൊതു സിനിമാ രംഗത്തേക്ക് മാറിയിരുന്നുവെങ്കിൽ ,മൂല്യങ്ങൾ നിറഞ്ഞ നിരവധി കുടുംബ സിനിമകൾ ഇറങ്ങുമായിരുന്നു .
അദ്ദേഹം ഉറച്ച വിശ്വാസിയും മുല്യങ്ങളിൽ ഉറച്ചുമാത്രം ജീവിതം നയിച്ച കലാകാരനുമായിരുന്നു .അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രം .
വിശുദ്ധ എവുപ്രാസ്യാമ്മയുടെ വത്തിക്കാനിലെ നാമകരണ ചടങ്ങിൽ സിബിയോടൊപ്പം പങ്കെടുക്കുവാൻ കഴിഞ്ഞതും ഓർക്കുന്നു .
ജീവന്റെ ശുശ്രുഷയ്ക്ക് വലിയ പ്രോത്സാഹനം മീഡിയയിലൂടെ നൽകുവാൻ അദ്ദേഹം ശ്രമിച്ചു .നല്ലൊരു പ്രൊലൈഫ് മാധ്യമ ശുശ്രുഷകനും ആയിരുന്നു .പ്രൊ ലൈഫ് ദർശനങ്ങൾ വ്യക്തമാക്കുന്ന നിരവധി പരിപാടികൾ തയ്യാറാക്കി അവതരിപ്പിച്ചു .നന്ദി
വിശുദ്ധ മറിയം തെരേസ സംവിധാനം ചെയ്‌ത ശേഷം ,ശ്രീ സിബിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി തയ്യാറാക്കണമെന്ന എൻ്റെ ആഗ്രഹം വൈക്കത്തെ വിഡിയോഗ്രാഫർ കുഞ്ഞുമോനുമായി പങ്കുവെച്ചു .
കുഞ്ഞുമോൻ അടുത്ത ദിവസം മുഹമ്മയിലെ വീട്ടിൽപോയി സിബിയുമായി അഭിമുഖം നടത്തി .സിബി മനസ്സുതുറന്ന് സംസാരിച്ചു .
ഇന്ന് വിളിച്ചപ്പോൾ അതെല്ലാം ഫയലിൽ ഉണ്ടെന്ന് കുഞ്ഞുമോൻ പറഞ്ഞു .അദ്ദേഹം ഉടനെ അത് നമുക്ക് കാണുവാനും കേൾക്കുവാനും അവസരമുണ്ടാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ,കുഞ്ഞുമോനോട് അത് പ്രസിദ്ധികരിക്കുവാനും അഭ്യർത്ഥിക്കുന്നു .
അത് ശാലോം ടീവി പിന്നീട് കൂടുതൽ ഭാഗങ്ങൾ ചേർത്ത് അദ്ദേഹത്തിൻെറ കലാ സംസ്‌കാരിക ആത്മീയ ജീവിതം ലോകത്തിന് നൽകുമെന്നും പ്രതീക്ഷിക്കുന്നു .
..നാളെ (31- 12-2021)മുഹമ്മ ദൈവാലയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് മൃതസംസ്‌കാരം..
നമ്മുടെ പ്രാര്‍ത്ഥനകളില്‍ മഹാനായ ഈ കലാകാരനെ ആദരവോടെ സ്മരിക്കാം .🙏🙏
വേർപാടിൻെറ വേദനയിൽ കഴിയുന്ന റാണിചേച്ചിയെയും , മകൻ ചാണ്ടിയെയും ,മകൾ അന്നയെയും അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു .ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏
സ്വർഗ്ഗത്തിലെ വിശുദ്ധർ സിബിയെ സ്വീകരിച്ചു,അനുമോദിക്കുന്നുവെന്നു നമുക്ക് വിശ്വസിക്കാം . കാരണം അദ്ദേഹം ഇവിടെ സുവിശേഷത്തിനായി ജീവിക്കുകയായിരുന്നുവല്ലോ .മകൻ ചാണ്ടിയെ സു വിശേഷ വഴിയിൽ ,’ശാലോം വേൾഡ്’ ഇംഗ്ലീഷ് ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറാണ് , മാധ്യമ ശുശ്രുഷകളിലൂടെ വിശ്വാസ പ്രഘോഷണത്തിനു ഒരുക്കിയശേഷമാണ് ഈ പിതാവ് സ്വർഗീയ യാത്ര ആരംഭിച്ചിരിക്കുന്നത് …
പ്രണാമം പ്രിയപ്പെട്ട സിബിച്ചാ 🙏 .
സാബു ജോസ്,എറണാകുളം
https://www.deepika.com/News_Latest.aspx?catcode=latestin&newscode=368238
ആദരാജ്ഞലികൾ