ദൈവവചനം ആധുനികഭാഷയിൽ.

——-പരിശുദ്ധ പിതാവു ദൈവനാമത്തിൽ 9 കാര്യങ്ങൾ

1. മരുന്ന് ഉല്പാദിപ്പിക്കുന്ന ലബോറട്ടറികളോട് ‘ തിങ്ങൾബൗദ്ധികസ്വത്തവകാശം ഇളവു ചെയ്ത് മനുഷ്യത്വം കാട്ടണം. പാവപ്പെട്ട രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ മുൻകൈ എടുക്കണം.

2 അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളേ, നിങ്ങൾ ദരിദ്രരാജ്യങ്ങളിലെ ആളുടെ അടിസ്ഥാനാവശ്യങ്ങൾ ഉറപ്പുവരുത്താൻ കടപ്പെട്ടിരിക്കുന്നു. അതിൻ്റെ ആദ്യപടിയായി ആ രാജ്യങ്ങളുടെ കടങ്ങൾ ഇളച്ചുകൊടുക്കണം. ഈ കടക്കെണി അവരുടെ താൽപര്യത്തിന് വിരുദ്ധമായി ഉണ്ടായിട്ടുള്ളതാണ്.

3. ചൂഷണം നടത്തുന്ന ഖനന – എണ്ണഖനന -റിയൽ എസ്റ്റേറ്റ് – കാർഷിക ബിസിനസ് സ്ഥാപനങ്ങളേ, നിങ്ങൾ കാടുകളും തണ്ണീർത്തടങ്ങളും മലകളും നശിപ്പിക്കരുത്. നദികളും, കടലും ദുഷിപ്പിക്കരുത്. ഭക്ഷണത്തെയും, ജനത്തെയും വിഷലിപ്തമാക്കരുത്.

4. കൊമ്പൻ ഭക്ഷ്യവസ്തു കോർപ്പറേറ്റുകളോട്,വില വർദ്ധിപ്പിക്കുവാനും, അങ്ങനെ വിശക്കുന്നവരുടെ അപ്പം പിടിച്ചുവെക്കാനും നിങ്ങൾ കാരണമാകരുത്. അതിനു കാരണമാകുന്ന ഉൽപ്പാദനത്തിൻ്റെയും വിതരണത്തിൻ്റെയും സംവിധാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് നിർത്തണം

5. ആയുധം നിർമാതാക്കളോടും, വില്പനക്കാരോടും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനും, പലായനത്തിനും കാരണമാകുന്ന മണ്ണിനും രാഷ്ട്രീയത്തിനും വേണ്ടിയുള്ള വൃത്തികെട്ട കളികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ സമ്പൂർണമായി അവസാനിപ്പിക്കണം

6. സാങ്കേതികവിദ്യാ ഭീമന്മാരോട് , ലാഭത്തിനുവേണ്ടിയുള്ള വിദ്വേഷ പ്രചാരണം, മുഖം മിനുക്കൽ, വ്യാജവാർത്തകൾ, ഗൂഢാലോചന സിദ്ധാന്തങ്ങളിൽ, രാഷ്ട്രീയ കൈകടത്തലുകൾ എന്നിവ പരിഗണിക്കാതെ ജനങ്ങളുടെ ദൗർബല്യങ്ങളും പോരായ്മയും ചൂഷണം ചെയ്യുന്നത് നിർത്തണം.

7. ടെലികമ്മ്യൂണിക്കേഷൻ കൊമ്പന്മാരോട് – അടച്ചിടൽവേളകളിൽ പോലും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി ഇൻറർനെറ്റിലൂടെ അധ്യാപകർക്ക് പഠനസാമഗ്രികൾ ലഭ്യമാക്കിക്കൊടുക്കണം

8. മാധ്യമങ്ങളോട് ,സത്യാനന്തരതന്ത്രങ്ങളും തെറ്റായ വിവരദാനവും അപകീർത്തിപ്പെടുത്തലും, അഴുക്കിനോടും, അപവാദങ്ങളോടുമുള്ള അനാരോഗ്യമായ ആകർഷണവും അവസാനിപ്പിച്ച് മനുഷ്യ സാഹോദര്യത്തിനും, ഏറ്റവും അധികം നഷ്ടം ഭവിച്ചവരോടുള്ള സഹാനുഭൂതിക്കും വേണ്ടി നില കൊള്ളുക.

9. പ്രബല രാജ്യങ്ങളോട്, ഏതു രാജ്യത്തെയും കടന്നാക്രമിക്കുന്നതും, ഏകപക്ഷീയമായി ഉപരോധം ഏർപ്പെടുത്തുന്നതും അവസാനിപ്പിക്കണം. കൊളോണിയലിസം പാടില്ല. യുഎൻ പോലെയുള്ള വേദികളിലാണ് സംഘർഷങ്ങളിൽ പരിഹരിക്കേണ്ടത്. ശ്രേഷ്ഠമായ ലക്ഷ്യങ്ങളും വിശേഷങ്ങളോടും കൂടെ നടത്തപ്പെടുന്ന ഏകപക്ഷീയമായ ഇടപെടലുകളും, കൈകടത്തലുകളും അധിനിവേശങ്ങളും അവസാനിച്ച രീതിയിൽ നിന്ന് നാം പാഠങ്ങൾ പഠിക്കണം.

ഇപ്പോഴത്തെ ലോകത്തെ നിയന്ത്രിക്കുന്ന 9 ശക്തികേന്ദ്രങ്ങളുടെ നയങ്ങൾ തിരുത്താൻ ദൈവത്തിൻ്റെ നാമത്തിൽ ആവശ്യപ്പെട്ട് മാർപാപ്പ സത്യം വിളിച്ചു പറയുകയാണ്.അതുപോലെ, മതനേതാക്കന്മാർ യുദ്ധങ്ങളെയും വിപ്ലവങ്ങളെയും സഹായിക്കാൻ ദൈവനാമം ഉപയോഗിക്കാൻ പാടില്ല. സമൂഹത്തിൻ്റെ പാർശ്വങ്ങളിൽ കഴിയുന്നവരുടെ നെടുവീർപ്പുകളും അവരുടെ സംഗീതവും സമൂഹത്തിൽ ആകമാനം പ്രതിധ്വനിപ്പിക്കുന്ന സ്നേഹത്തിൻ്റെ പാലങ്ങളാകണം മതനേതാക്കന്മാർ.ഇതിലപ്പുറം എന്തു പറയാൻ?

(കടപ്പാട്: ദീപിക)