രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കാല്‍വരിയിലെ കുരിശിന്‍ചുവട്ടില്‍ വച്ച് ഈശോ ലോകത്തിന് നല്കിയതാണ് തന്റെ അമ്മയെ. ഇതാ നിന്റെ അമ്മ എന്ന പ്രഖ്യാപനത്തിലൂടെ ലോകത്തിനു മുഴുവന്‍ പരിശുദ്ധ അമ്മ സ്വന്തം അമ്മയായി മാറുകയായിരുന്നു.
ലോകം മുഴുവന്‍ പരിശുദ്ധ അമ്മയിലേക്കുള്ള തീര്‍ത്ഥാടനം ആരംഭിച്ചതും അന്നുമുതല്ക്കായിരുന്നു. അമ്മയോടുള്ള നിരവധിയായ ജീവിതനിയോഗങ്ങളുമായിട്ടാണ് നാം ഓരോരുത്തരും ആ തിരുസന്നിധിയില്‍ കൈകള്‍ കൂപ്പി നിന്നിട്ടുള്ളതും. അങ്ങനെ നില്ക്കുമ്പോള്‍ നാം എന്തെല്ലാമാണ് അമ്മയോട് പ്രാര്‍ത്ഥിക്കേണ്ടത്? ഇതാ ആ ചോദ്യത്തിന് ഉത്തരമാണ് ഈശോയുടെ അമ്മ എന്റെയും എന്ന ഭക്തിഗാനം.
ലിസി സന്തോഷ് രചനയും ഈണവും നല്കിയിരിക്കുന്ന ഈ മരിയന്‍ ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ബെന്നിയാണ്. ഗാനം പാടാം, ആസ്വദിക്കാം. വരികളും ലിങ്കും ചുവടെ :