പോസ്റ്റ് ഓഫീസ് ആർ.ഡി സമ്പാദ്യ പദ്ധതിയിൽ ചേർന്നിട്ടുള്ളവർ എല്ലാ മാസവും ഏജന്റ് മുഖേന തുക അടയ്ക്കുന്നതിന് മുമ്പ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടർ അറിയിച്ചു.
അംഗീകൃത ഏജന്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫീസിൽ പണമടയ്ക്കാം. ഏജന്റിനെ തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്റിന്റെ ഒപ്പ് വാങ്ങണം. എന്നാൽ തുക പോസ്റ്റ് ഓഫീസിൽ അടച്ചതിന്റെ ആധികാരികരേഖ പോസ്റ്റ്മാസ്റ്റർ ഒപ്പിട്ട് സീൽ ചെയ്ത് നൽകുന്ന പാസ്ബുക്ക് ആണെന്നും ഡയറക്ടർ അറിയിച്ചു.