ഈ വരുന്ന ജൂലൈ 25 ന് പ്രഥമ ആഗോള വയോധിക ദിനത്തോട് അനുബന്ധിച്ചാണ് ഫ്രാൻസിസ് പാപ്പ പൂർണദണ്ഡവിമോചനം പ്രഖ്യാപിച്ചത്.
നമ്മുടെ അപ്പുപ്പനും അമ്മൂമയും എല്ലാ വയോധിക്കരും മാലാഖമാരുടെ ഭൂമിയിലേക്കുള്ള സന്ദർശനമാണെന്നാണ് പാപ്പ പറഞ്ഞത്. റോമിലെ മെത്രാൻ എന്ന നിലയിൽ ഞാൻ എന്നും നിങ്ങളോട് കൂട ഉണ്ടായിരിക്കും തിരുസഭ നിങ്ങളുടേതാണ്, എന്നും നിങ്ങളോട് കൂടെ ഉണ്ടായിരിക്കും എന്നൊക്കെയാണ് പാപ്പ ഈ ദിവസത്തെ ആചരിക്കണം എന്ന് പറഞ്ഞത്. റോമരൂപതയിലെ വൃദ്ധരോട് കൂടെ പാപ്പ ജൂലൈ 25 ന് രാവിലെ 10 മണിക്ക് വി പത്രോസ് ശ്ലീഹയുടെ ബസിലിക്കയിൽ വച് വി.ബലി അർപ്പിച് പ്രാർത്ഥിക്കും. ലോകം മുഴുവനും ഈ ദിവസം വയസായിട്ടുള്ളവർക്ക് വേണ്ടി മാറ്റിവക്കണം എന്നാണ് പാപ്പ ആവശ്യപെട്ടിട്ടുള്ളത്. കൊറോണക്ക് ശേഷം വയസയിട്ടുള്ളവരുടെ ഓർമകളിലെ പോലെ ഈ ലോകത്തെ മനോഹരമാക്കി കൂട്ടിച്ചേർക്കേണ്ടത് നിങ്ങളാണ് എന്നും പാപ്പ പറഞ്ഞു.
ഓരോ വയോധികനും ഓർമ്മയുടെയും സ്വപ്നതിന്റെയും പ്രാർത്ഥനയുടെയും മനുഷ്യരാണ് എന്നാണ് ഇത് അറിയിക്കാനുള്ള പത്രസമ്മേളനത്തിൽ കർദ്ദിനാൾ കെവിൻ ഫാരൽ പറഞ്ഞത്. ആ ദിവസം ആത്മീയമായും അജപാലനപരമായും, സാംസ്കാരികമായും ആചരിക്കേണ്ടത് എങ്ങനെയാണ് എന്നും, ഇടവക, രൂപത, വിദ്യഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സമർപ്പിതസമൂഹങ്ങൾ, കുടുംബങ്ങൾ എന്നിവയിൽ ആഘോഷിക്കേണ്ടത് എങ്ങനെയാണെന്നും പറഞ്ഞ് വത്തിക്കാൻ വെബ്സൈറ്റിൽ വിവരണങ്ങൾ നൽകിയിട്ടുണ്ട്.
ഓൺലൈൻ ആഘോഷങ്ങൾക്ക് “#lamWithYouAlways എന്ന ഹാഷ്ടാഗ് നൽകുന്നതിനെ പറ്റിയും വത്തിക്കാൻ പറഞ്ഞിട്ടുണ്ട്.
റോമിൽ നിന്ന് ഫാ. ജിയോ തരകൻ