തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷന്‍ (എംസിഎ) സഭാതല സമിതിയുടെ പ്രസിഡന്റായി പി. പോള്‍രാജ് (മാര്‍ത്താണ്ഡം), ജനറല്‍ സെക്രട്ടറിയായി വി.സി.ജോര്‍ജുകുട്ടി (മൂവാറ്റുപുഴ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍: ജോസ് വര്‍ഗീസ് (ബംഗളൂരു) ട്രഷറര്‍ , ജേക്കബ് കളപ്പുരയ്ക്കല്‍ (തിരുവനന്തപുരം), ജോജി വിഴലില്‍ (തിരുവല്ല), പി. രാജേന്ദ്രന്‍ (പാറശാല), ബാബു ജോര്‍ജ് (പൂന), ലാലി ജോസ് കണ്ണന്താനം (ബത്തേരി), മേരിക്കുട്ടി ഏബ്രഹാം (പത്തനംതിട്ട), സിജു റോയി (മാവേലിക്കര)വൈസ് പ്രസിഡന്റുമാര്‍, വല്‍സല സൈമണ്‍ (ഡല്‍ഹി)സെക്രട്ടറി, പി.കെ.ചെറിയാന്‍ (ബംഗളൂരു), വി.പി. മത്തായി (ബത്തേരി) അഡ്വ. വല്‍സ ജോണ്‍ (തിരുവനന്തപുരം), ജോസ് മാത്യു അലക്‌സാണ്ടര്‍ (പൂന)എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.

വാര്‍ഷിക സമ്മേളനം മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ് വി.പി മത്തായി അധ്യക്ഷത വഹിച്ചു. ഫാ. ജോണ്‍ അരീക്കല്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.

ആശംസകൾ

നിങ്ങൾ വിട്ടുപോയത്