ഏപ്രിൽ 28, വിശുദ്ധ ജിയന്നയുടെ തിരുനാൾ!!!
ദൈവം ഉദരത്തിൽ നിക്ഷേപിച്ച കുഞ്ഞുജീവന് തന്റെ ജീവനേക്കാൾ വില നൽകിയ ഒരമ്മ…


ദൈവം ദാനമായി നൽകിയ ആ കുഞ്ഞിന് ജന്മം നൽകി ഏഴു ദിനം കഴിഞ്ഞ്, നസ്രായന്റെ പക്കലേക്ക് തിരിച്ചു നടന്നവൾ….

ഈ ലോകത്തെ അദ്ഭുതപ്പെടുത്താൻ പോന്ന അസാധാരണമായ കഴിവുകളൊന്നുമില്ലാതിരുന്ന അവളെ പക്ഷേ, ദൈവം വിശുദ്ധരുടെ ഗണത്തിലേക്കുയർത്തി…


നസ്രായാ, നിന്റെ ഛായയിലും സാദൃശ്യത്തിലും രൂപം നൽകിയ, സ്വയം പ്രതിരോധിക്കാൻ കഴിയാത്ത കുരുന്നുജീവനെ, അനുകൂലമോ പ്രതികൂലമോ ആയ അവസ്ഥയിലും പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നവർക്കു മുമ്പിൽ, സ്വർഗ്ഗത്തിന്റെ വാതിലുകൾ നീ തുറന്നിടുമെന്ന് വിശുദ്ധ ജിയന്നയുടെ ജീവിതത്തിലൂടെ നീയെനിക്ക് കാണിച്ചു തന്നുവല്ലോ…

നാഥാ, ഈ ഭൂമിയിൽ ജീവിക്കാനുള്ള അവസരവും അനുഗ്രഹവും എനിക്കും എന്റെ സഹോദരങ്ങൾക്കും തന്നതിനെയോർത്ത് അങ്ങേയ്ക്ക് നന്ദി പറയുന്നു.
ഈ ലോകത്തിന്റെ നന്മകളിലേക്കു മിഴി തുറക്കാനായി കൊതിക്കുന്ന, ദുർബലരിൽ
ഏറ്റവും ദുർബലരായ, ഗർഭസ്ഥശിശുക്കളെ
(ഭ്രൂണാവസ്ഥയിലായിരിക്കുന്ന ജീവനെ),
അബോർഷൻ എന്ന തിന്മയിലൂടെ, നശിപ്പിച്ചു കളയാനാഗ്രഹിക്കുന്നവരെ അങ്ങയുടെ
തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു.

അമ്മയുടെ ഉദരത്തിൽ ഭ്രൂണമായി മാറുന്ന
നാൾ മുതൽ, ആ ജീവന്റെ കാവലാൾ ആകേണ്ടുന്നവർ, ജീവനെടുക്കാനായി
തുനിഞ്ഞിറങ്ങുമ്പോൾ, നസ്രായാ, നിന്റെ ഹൃദയമാണല്ലോ അവർ കുത്തി
മുറിവേൽപ്പിക്കുന്നത്. അബോർഷൻ എന്ന തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന
ഘടകമെന്താണെങ്കിലും, അതിൽ നിന്നകന്നു മാറി, നീ ദാനമായി തന്ന ജീവനെ കൈനീട്ടി
വാങ്ങാനുള്ള കൃപ നൽകണമേ.

അബോർഷനിലൂടെ ജീവനെടുക്കപ്പെട്ട കുഞ്ഞുങ്ങളെ, നസ്രായാ, അങ്ങേ മടിയിൽ ചേർക്കണമേ… അബോർഷൻ എന്ന തിന്മ ചെയ്ത് വിഷമിക്കുന്ന എല്ലാ അമ്മമാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു…. അവർക്ക് മാപ്പ്
കൊടുക്കണമേ..


വിശുദ്ധ ജിയന്നയെ ഗർഭാവസ്ഥയിലിരിക്കുന്ന കുഞ്ഞുങ്ങൾക്കായി, ശിശുരോഗ വിദഗ്ധർക്കായി, അബോർഷനെക്കുറിച്ച് ചിന്തിക്കുന്നവർ അതിൽ നിന്നു പിന്തിരിയാനായി നസ്രായനോടു പ്രാർത്ഥിക്കണമേ…

ആമ്മേൻ🙏
Fr. Anish

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം