” ജീൻസും ടെന്നീസ് ഷൂസും ധരിക്കുന്ന സംഗീതം കേൾക്കുന്ന, നൃത്തം ചെയ്യുന്ന സുഹൃത്തുക്കളുമായി ചുറ്റിസഞ്ചരിക്കുന്ന സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന ആധുനിക വിശുദ്ധരെയാണ് നമുക്ക് ഇന്ന് ആവശ്യം”
റിയോ ഡീ ജനീറോയിലെ ലോക യുവജന സമ്മേളനത്തിൽ തനിക്ക് ചുറ്റും തടിച്ച് കൂടിയ ലക്ഷക്കണക്കിന് യുവജനങ്ങളെ നോക്കി പാപ്പാ ഫ്രാൻസിസ് പറഞ്ഞ ഈ വാക്കുകൾ അക്ഷരം പ്രതി ശരിവെക്കുന്ന ഒരു ആധുനിക ബാലനാണ് വാഴ്ത്തപ്പെട്ട കാർലോ അക്കൂട്ടസ് ..


വിശേഷണങ്ങൾ ഏറെയുണ്ട് കാർലോയ്ക്ക്…
ആധുനിക കാലത്തിന്റെ വിശുദ്ധൻ കമ്പ്യൂട്ടർ പ്രോഗ്രാമിന്റെയും യുവാക്കളുടെയും മധ്യസ്ഥൻ
വയോജനകളെ സഹായിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നവൻ
സ്വന്തം മാതാപിതാക്കളെ ആയമേറിയ ക്രിസ്തുമത വിശ്വാസത്തിലേക് തിരികെ കൊണ്ട് വന്നവൻ
സഹപാഠികളുടെ വഴക്കുകൾ പരിഹരിച്ചു രമ്യതയിൽ എത്തിച്ചിരുന്നയാൾ
കുട്ടികളുടെ ഇടയിലെ ഉപദ്രവങ്ങൾ സ്ത്രീകളോടുള്ള അതിക്രമങ്ങൾ നിന്ന് അവരെ രക്ഷിക്കുകയും സഹായിക്കുക ചെയ്തിരുന്ന അവരുടെ പ്രിയപ്പെട്ട കൂട്ടുകാർ വിശേഷണങ്ങൾ നീണ്ട് പോകുന്നു….


വാഴ്ത്തപ്പെട്ട കാർലോയുടെ പേരിലുള്ള ആദ്യ ഇടവക ആയ ഇംഗ്ലണ്ട്ലെ ബർമിംഗാം രൂപതയിൽപ്പെട്ട വൂൾവർ ഹാംടൻ ദേവാലയത്തിൽ ഒക്ടോബർ 15 നു നടത്തപ്പെട്ട തിരുനാൾ ആഘോഷങ്ങൾ വ്യത്യസ്ഥമായ അനുഭവമായിരുന്നു .
ആഘോഷമായ തിരുനാൾ കുർബാനയും നൊവേനയും വിശുദ്ധന്റെ തിരുശേഷിപ് വന്ദനവും ഉണ്ടായിരുന്നു.


ഇടവകയുടെ കീഴിലുള്ള 3 ദേവാലയങ്ങളിലെ വിശ്വാസികൾ പങ്കെടുത്തു.

തിരുകർമങ്ങൾക് ശേഷം യുവജങ്ങളുടെ നേതൃത്വത്തിൽ വിശുദ്ധന്റെ ജീവിതം പശ്ചാത്തലമാക്കി നടത്തിയ അവതരണം, യുവാക്കളുടെ കലാപരിപാടികൾ എന്നിവ ഹൃദ്യമായ അനുഭവമായിരുന്നു.
ലോകത്തിന്റെ പലഭാഗത്തു നിന്നും വന്നു ഇംഗ്ളണ്ട് ൽ താമസിക്കുന്ന മലയാളികൾ അടക്കം ഉള്ള നൂറുകണക്കിന് വിശ്വസികളും തദ്ദേശീയരുംപങ്കെടുത്ത സ്നേഹവിരുന്നിൽ ഇടവക ജനങ്ങൾ ഓരോരുത്തരും വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന ഭക്ഷണം പരസ്പരം പങ്കു വച്ച് കഴിച്ചത് വലിയ സന്തോഷവും സംതൃപ്തിയും പ്രധാനം ചെയ്തു.

ഡോ സേവ്യർ വിനയരാജ്


( ബ്രിട്ടനിൽ സാമൂഹ്യ പ്രവർത്തകനും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന യുടെ സഹ സ്ഥാപകനുമാണ് ലേഖകൻ)

നിങ്ങൾ വിട്ടുപോയത്