മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന മെത്രപ്പോലീത്തയായി അഭി. ഡോ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്താ ചുമതലഏൽക്കും.
പഴയ സെമിനാരിയിൽ കൂടിയ മാനേജിംഗ് കമ്മറ്റി ശുപാർശ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ആംഗീകരിക്കുകയായിരുന്നു.
സീനിയർ മെത്രാപ്പോലിത്താ ആയിരുന്ന അഭി.കുറിയാക്കോസ് മാർ ക്ലിമിസ് തിരുമേനി സ്ഥാനത്യാഗം ചെയ്തതിനെ തുടർന്നാണ് ഒഴിവു വന്നത്.
മാനേജിംഗ് കമ്മറ്റി യോഗത്തിനു ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.