പാലാ: ചെറുപുഷ്പ മിഷൻ ലീഗിനുവേണ്ടി ജീവിതം പൂർണമായി സമർപ്പിച്ച വ്യക്തിയാണ് കുഞ്ഞേട്ടനെന്നും അദ്ദേഹത്തിന്റെ വാത്സല്യത്തോടെയുള്ള പെരുമാറ്റം എല്ലാവരെയും ആകർഷിക്കുന്നതായിരുന്നുവെന്നും സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്ഥാപക നേതാവ് ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെ (കുഞ്ഞേട്ടൻ) 14-ാം ചരമവാർഷിക അനുസ്മരണ സമ്മേളനവും സംസ്ഥാന കൗൺസിലും ചെമ്മല മറ്റം പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞേട്ടന്റെ സ്മരണയ്ക്കായി സംസ്ഥാനസമിതി ഏർപ്പെടുത്തി നൽകിവരുന്ന കുഞ്ഞേട്ടൻ പുരസ്കാരം തലശേരി അതിരൂപതാംഗം ഏലിക്കുട്ടി എടാട്ടിനു ബിഷപ്പ് വാണിയപ്പുരയ്ക്കൽ സമ്മാനിച്ചു.. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തി. അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ കുഞ്ഞേട്ടൻ സ്റ്റാറ്റസ് വീഡി യോ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കുഞ്ഞേട്ടന്റെ കുടും ബാംഗം ഫാ.ജോസ് പ്രകാശ് മണ്ണൂരെട്ടോന്നിൽ അനുസ്മരണ പ്രഭാഷണം നടത്തി.
അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ കുഞ്ഞേട്ടൻ സ്റ്റാറ്റസ് വീഡിയോ മത്സര വിജയികൾ ക്ക് സമ്മാനം വിതരണം ചെയ്തു. കുഞ്ഞേട്ടന്റെ കുടുംബാംഗം ഫാ.ജോസ് പ്രകാശ് മണ്ണൂരെട്ടോ ന്നിൽ അനുസ്മരണ പ്രഭാഷണം നടത്തി. കുഞ്ഞേട്ടൻ സ്കോളർഷിപ്പ് വിതരണം ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ നിർവഹിച്ചു. ഏലിക്കുട്ടി എടാട്ട്, ജിന്റോ തകിടിയേൽ, സിസ്റ്റർ ലിസ്സി എസ്ഡി, സുജി പുല്ലുക്കാട്ട്, സ്നേഹ മടുക്കക്കുഴി, ബിനോയ് പള്ളിപ്പറമ്പിൽ, ജസ്റ്റിൻ വയലിൽ, ജോബിൻ തട്ടാപറമ്പിൽ, ബെന്നി മുത്തനാട്, ബിനു മാങ്കൂട്ടം, ജസ്റ്റിൻ ജോസ് സ്രാമ്പിക്കൽ, മഞ്ജുമോൾ കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. പാലാ രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പഴയപറമ്പിൽ സ്വാഗതമാശംസിച്ചു. ചെമ്മലമറ്റം ശാഖയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.