കൊച്ചി : മത്സ്യബന്ധനത്തിന് കടലിൽ പോയി ദാരുണമായ അന്ത്യം സംഭവിച്ച മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളികുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.
![](https://mangalavartha.com/wp-content/uploads/2023/07/1494846034-fishermen-getty.jpg)
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായധനങ്ങൾ പ്രഖ്യാപിക്കുന്ന പതിവ് നിലവിലുള്ളപ്പോൾ മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അർഹതപ്പെട്ട നഷ്ട്ട പരിഹാരം പ്രഖ്യാപിക്കുവാൻ വൈകുന്നതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു .
![](https://mangalavartha.com/wp-content/uploads/2023/07/download-12.jpg)
ഉല്ലാസ ബോട്ടപകടത്തിൽ പെട്ടവരും മത്സ്യബന്ധനം ബോട്ട് മറിഞ്ഞ് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളും രണ്ടു കൂട്ടരും വെള്ളത്തിൽ മുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചിരിക്കുന്നത് പിന്നെ എന്തിന്റെ പേരിലാണ് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കാൻ വൈകുന്നതെന്ന് വ്യക്തമാകുന്നില്ല .
![](https://mangalavartha.com/wp-content/uploads/2020/12/sabu-jose.jpg)
കുടുംബത്തിന്റെ അത്താണിയായിരുന്ന ഗൃഹനാഥന്മാർ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തരമായി 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുവാൻ സർക്കാർ തയ്യാറാവണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു .
![](https://mangalavartha.com/wp-content/uploads/2023/07/1060_fr.-eugene.jpeg)
മുതലപ്പൊഴിയിലെ മത്സ്യതൊഴിലാളികളുടെദുരവസ്ഥ പരിഹരിക്കുന്നതിന് ശാശ്വതമായ നടപടികൾ ആവശ്യപ്പെട്ട് പ്രതിഷേധസമരം നടത്തിയ ഫാ. യൂജിൻ പെരേര ഉൾപ്പെടെയുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നുംഅദ്ദേഹം അഭ്യർത്ഥിച്ചു .
![](https://mangalavartha.com/wp-content/uploads/2023/07/2022_11largeimg_1344493329.jpg)
![](https://mangalavartha.com/wp-content/uploads/2021/03/pro-life-handwritten-white-background-pro-life-178119471.jpg)