കാഞ്ഞിരപ്പിള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ അകാല മരണത്തിൽ അൽമായ ഫോറം ഹൃദയം നിറഞ്ഞ ദുഃഖം രേഖപ്പെടുത്തുന്നു.അതിനെ തുടർന്ന് കോളേജിലുണ്ടായ സംഘടിതവും നിഗൂഢവുമായ അക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ ഇത്തരം ആക്രമണങ്ങൾ തുടർന്നാൽ സാമൂഹികമായും രാഷ്ട്രീയമായും നിയമപരമായും തെരെഞ്ഞെടുപ്പുകളിലൂടെയും നേരിടാനുള്ള ശക്തി ക്രൈസ്തവസമൂഹത്തിനുണ്ട് എന്നുള്ളത് ഓർമ്മിപ്പിക്കുന്നു.മികച്ച പ്രതിഛായയുള്ള അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിനുള്ള പിന്തുണ അൽമായ ഫോറം അറിയിക്കുന്നു.
ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അവയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് കേരളത്തിൽ നടന്നുവരുന്നത്.
ഇത്തരം ദുരവസ്ഥ പരിഹരിക്കാനും, ക്രൈസ്തവസ്ഥാപനങ്ങൾക്ക് സുരക്ഷിതത്വം നല്കാനും, ഭരണഘടനാനുസൃതമായ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.
ടോണി ചിറ്റിലപ്പിള്ളി
അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ