ഉജ്ജയിൻ: സെൻറ് തോമസ് മിഷനറി സൊസൈറ്റി (എം.എസ്.റ്റി) മധ്യപ്രദേശിലെ ഉജ്ജയിനിൽ  സ്ഥാപിച്ചിട്ടുള്ള റൂഹാലയ മേജർ സെമിനാരിയുടെ പുതിയ റെക്ടറായി റവ. ഡോ. മനോജ് പാറയ്ക്കൽ എം.എസ്.റ്റി നിയമിതനായി.

ജൂൺ 11-ാം തീയതി അദ്ദേഹം റെക്ടറായി ചുമതലയേൽക്കും. ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റുള്ള മനോജ് അച്ചൻ നാലുവർഷമായി റൂഹാലയ തിയോളജിക്കൽ സെമിനാരിയുടെ വൈസ് റെക്ടറായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ആറുവർഷമായി റൂഹാലയുടെ റെക്ടറായിരുന്ന റവ. ഡോ. ചാണ്ടി കളത്തൂരിന്റെ പിൻഗാമിയായാണ് മനോജച്ചൻറെ പുതിയ നിയമനം. പാലാ രൂപതയിലെ മുന്നിലവ് ഇടവകയിൽ പാറയ്ക്കൽ നോബിൾ-തങ്കമ്മ ദമ്പതികളുടെ മൂത്തമകനാണ് ഫാ. മനോജ് എം.എസ്.റ്റി.

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം