ഇന്നു ജോൺ പോൾ രണ്ടാമൻ പാപ്പയുടെ 104 ജന്മദിനം.

ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മരണശേഷം വൈദീകരും മെത്രാന്മാരും അടുത്ത മാർപാപ്പ പോലും അദ്ദേഹത്തെ മഹാനായ ജോൺ പോൾ പാപ്പ “John Paul the Great.” എന്നു അഭിസംബോധന ചെയ്തിതിരുന്നു’ ഒരു വിശുദ്ധനെ മഹാൻ എന്നു വിളിക്കുന്നതിനു എഴുതപ്പെട്ട പ്രത്യേക മാനദണ്ഡങ്ങൾ ഒന്നുമില്ലങ്കിലും ജോൺ പോൾ പാപ്പ സ്വയാത്തമാക്കിയിരുന്ന മൂന്നു പുണ്യങ്ങൾ യേശുക്രിസ്തുവിനെ അസാധാരണ രീതിയിൽ അനുകരിക്കാൻ അദ്ദേഹത്തിനു കരുത്തു നൽകി. ഒറ്റനോട്ടത്തിൽ ഈ മൂന്നു പുണ്യങ്ങൾക്കും ലോകത്തിന്റെ ദൃഷ്ടിയിൽ മഹാനാകാനുള്ള ഒരു യോഗ്യതയുമില്ല.

ഫ്രാൻസീസ് പാപ്പ ഈ അടുത്ത കാലത്തു ഒരു വചന സന്ദേശത്തിൽ പറഞ്ഞു ” നല്ല ദൈവത്തിന്റെ ശൈലി ഒരു അത്ഭുതദൃശ്യം സൃഷ്ടിക്കലല്ല: ദൈവം എളിമയിൽ, നിശബ്ദതയിൽ, ചെറിയ കാര്യങ്ങളിൽ പ്രവർത്തിക്കുന്നു.”

ജോൺ പോൾ രണ്ടാമൻ ക്രിസ്തുവിനെപ്പോലെ ജനക്കൂട്ടത്തോടു സംസാരിക്കുമ്പോൾ എപ്പോഴും എളിമയോടും ലാളിത്യത്തോടും കുടെ പെരുമാറിയിരുന്നു. 1976 ൽ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു രണ്ടു വർഷം മുമ്പു അമേരിക്കയിലെ വിസ്കോൻസിൻ എന്ന സംസ്ഥാനത്തെ പോളിഷ് ജനത താമസിക്കുന്ന ഒരു ഇടവക സന്ദർശിച്ചു. അവരിൽ ഭൂരിഭാഗവും കർഷകരായിരുന്നു. ആ സംഭവം ഓർമിച്ചെടുത്തു കൊണ്ട് അന്നത്തെ വികാരിയച്ചൻ പറയുന്നതു ഇപ്രകാരം ” കാർഡിനൻ വോയിറ്റിലയുടെ ഏറ്റവും വ്യതിരക്തമായ സ്വഭാവസവിശേഷത അദ്ദേഹത്തിന്റെ ലാളിത്യവും എളിമയുമാണ്, യഥാർത്ഥമായ എളിമ. അതാണ് അവനിലേക്കു എല്ലാവരെയും അടിപ്പിക്കുന്നത്. ” ലാ ക്രോച്ചേ രൂപതയിലെ അന്നത്തെ മെത്രാൻ ബിഷപ് ഫെക്കിംഗിന്റെ കരോളിൽ മൂന്നു സ്വഭാവ സവിശേഷതകൾ കണ്ടെത്തി “കരോൾ ആദ്യമേ തന്നെ ഒരു വിശുദ്ധനാണ്, ലാളിത്യമുള്ളവനാണ്, പുഞ്ചിരിക്കുന്ന എളിമയുള്ള വ്യക്തിയാണ്”

ജോൺ പോൾ രണ്ടാമൻ പാപ്പയെ മഹാനാക്കിയ ഈ മൂന്നു പുണ്യങ്ങളിലേക്കും ഉദാഹരണങ്ങളിലേക്കും നമുക്കു ഒന്നു സഞ്ചരിക്കാം.

1. എളിമ

ആദ്യമായിത്തന്നെ ഉയർന്ന എളിമ ജീവിതത്തിൽ ഉടനീളം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ജോൺ പോൾ രണ്ടാമൻ. ജീവിതത്തിലുടനീളം അധികാരം കൊണ്ടല്ല അദ്ദേഹം മറ്റുള്ളവരെ നയിച്ചതു മറിച്ചു ഒരു വിനീത ശുശ്രൂഷകന്റെ ഹൃദയത്തോടെയാണ്. ,

വൈദീക ജീവിതത്തിന്റെ ആരംഭത്തിൽത്തനെ ഏതു ശുശ്രൂഷ മേഖലയിൽ ആദ്യം ചെന്നാലും വി. ജോൺ മരിയ വിയാനിയെപ്പോലെ അവിടുത്തെ നിലം കരോളച്ചൻ ചുംബിക്കുമായിരുന്നു. ഈ വിനീത പ്രവർത്തി മാർപാപ്പ ആയപ്പോഴും ജോൺ പോൾ രണ്ടാമൻ പാപ്പ തുടർന്നു. ശുശ്രൂഷിക്കുന്ന നേതാവാകാനാണു കരോൾ എന്നും ആഗ്രഹിച്ചിരുന്നത്.

2. ലാളിത്യം

ZAIRE – AUGUST 01: John-Paul II in Zaire in August, 1985. (Photo by Francois LOCHON/Gamma-Rapho via Getty Images)

രണ്ടാമതായി, ജോൺ പോൾ രണ്ടാമൻ ലാളിത്യം സൂക്ഷിച്ച വ്യക്തിയായിരുന്നു. പോളണ്ടിലെ അജപാലന ശുശ്രൂഷയിൽ ഒരു വൈദികൻ എന്ന നിലയിൽ എല്ലാ രാജകീയ അനുകൂല്യങ്ങളും പദവികളും ഉണ്ടായിരുന്നെങ്കിലും തന്റെ അജഗണത്തോടൊപ്പമായിരിക്കാനും അവരുടെ ഒപ്പം യാത്ര ചെയ്യാനും ഇഷ്ടപ്പെട്ട ഒരു നല്ല ഇടയനായിരുന്നു കരോളച്ചൻ . പോളണ്ടിലെ ഒരു അതിശൈത്യകാലം ഇടവക വികാരിയായ കരോളച്ചനു അതി തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന കമ്പളി വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല . ഇടവകയിലെ സിസ് റ്റേഴ്സ് അദ്ദേഹത്തിനു ഒരു കമ്പളി വസ്ത്രം തുന്നി നൽകി. രണ്ടാഴ്ച അദ്ദേഹം അതു ഉപയോഗിച്ചു പിന്നിടു തണുത്തു വിറച്ചു വന്ന ഒരു ദരിദ്രനു കരോളച്ചൻ അതു സന്തോഷപൂർവ്വം സമ്മാനിച്ചു.

ലുബ്ലിൻ സർവ്വകലാശാലയിൽ അധ്യാപകനായിരുന്ന കാലത്തു ശമ്പളം സ്വീകരിക്കാതെ, കരോളച്ചൻ ട്യൂഷൻ ഫീസ് നൽകാൻ ക്ലേശിച്ചിരുന്ന വിദ്യാർത്ഥികൾക്കു അവ വീതിച്ചു നൽകിയിരുന്നു. ചിലപ്പോഴൊക്കെ കരോളച്ചന്റെ ലാളിത്യം മൂലം സഹപ്രവർത്തകർ നിരാശപ്പെട്ടിരുന്നു. സഹായം തേടി വരുന്ന അഭയാർത്ഥികൾക്കു പുതിയ സാധനങ്ങൾ നൽകി തന്റെ പഴയതുകൊണ്ടു വീണ്ടും അദ്ദേഹം സംതൃപ്തി അടഞ്ഞിരുന്നു . തുന്നിയ ഷൂകൾ പലപ്പോഴും കരോളച്ചന്റെ കാലിലെ അലങ്കാരമായി മാറി.

3. വിശുദ്ധി

NEW YORK, NY – OCTOBER 7: Pope John Paul II recites the rosary in St. Patrick’s Cathedral 07 October in New York with John Cardinal O’Connor behind him(R). Some 250,000 people gathered to celebrate Mass with the Pope earlier in the day on the Great Lawn in Central Park. AFP PHOTO (Photo credit should read Tim CLAR/AFP via Getty Images)

അസാധാരണമായ വിശുദ്ധി ജീവിതത്തിലുടനീളം ജോൺ പോൾ രണ്ടാമന്റെ ജീവിതത്തിലുണ്ടായിരുന്നു. സ്വകാര്യ ചാപ്പലിൽ അൾത്താരയ്ക്കു മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്ന മാർപാപ്പ ലോകത്തിന്റെ ധാർമിക സ്വരമായില്ലങ്കിലല്ലേ അത്ഭുതമുള്ളൂ. ദിവസവും ജപമാലയും കുരിശിന്റെ വഴിയും യാത്രാ വസരങ്ങളിലാണങ്കിലും പാപ്പ ചെല്ലിയിരുന്നു. വിശുദ്ധ കുർബാനയിലെ ഈശോയോടുള്ള അദമ്യമായ സ്നേഹം ജോൺ പോൾ പാപ്പയുടെ ജീവശ്വാസമായിരുന്നു.

രോഗികൾക്കും പ്രായമായവർക്കും എത്രമാത്രം സഹായവും ആത്മീയ ആവശ്യകതയും ഉണ്ടെന്നു തിരിച്ചറിഞ്ഞ കരോൾ മെത്രാൻ ഏതു ഇടവകയിൽ അജപാലന സന്ദർശനം നടത്തിയാലും അവിടെയുള്ള രോഗികളെ സന്ദർശിക്കുമായിരുന്നു.

ഒരിക്കൽ ഒരു നേഴ്സിംഗ് ഹോം സന്ദർശിച്ചപ്പോൾ അതു ഇരുപത്തിനാലു മണിക്കൂർ നീണ്ടു എന്നതു ചരിത്ര സംഭവം. മഠങ്ങൾ സന്ദർശിക്കുമ്പോഴും രോഗികളായ സിസ്റ്ററ്റേഴ്സിനേയും സന്ദർശിക്കുന്നതിലും പ്രാർത്ഥിക്കുന്നതിലും കരോൾ മെത്രാൻ ശ്രദ്ധിച്ചിരുന്നു. അത്തരം ഒരവസരത്തിൽ സിസ്റ്റേഴ്സിനോടു പിതാവു പറഞ്ഞു:

“ഞാൻ യുവാവും ബലമുള്ളവനും, വിമാനത്തിൽ പറക്കുന്നവനും, പർവ്വതാരോഹനും ആണങ്കിലും ഞാൻ ഇപ്പോഴും ക്ഷീണിതനാകാറുണ്ട്. പക്ഷേ നിങ്ങളുടെ സഹനത്തിന്റെ സമ്പന്നത എനിക്കു കൂടുതൽ ശക്തി നൽകുന്നതിലും എന്റെ അതിരൂപതിയിലും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുവരുന്നതിലും നിർണ്ണായക സ്വാധീനം ചൊലുത്തുന്നു.”

ഫ്രാൻസീസ് പാപ്പ ഒരിക്കൽ പറഞ്ഞു, “ദൈവം ലാളിത്യത്തിലും എളിമയിലും വെളിപ്പെടുത്തുന്നു.” ജോൺ പോൾ രണ്ടാമൻ ദൈൈവത്തിന്റെ ഈ സ്വഭാവ സവിശേഷതകളെ ശക്തമായി പ്രകാശിപ്പിക്കുകയും ” മഹാൻ ” എന്ന പേരിനു അർഹമാവുകയും ചെയ്തു, അതു പാപ്പ അമിിതമായി ആഢംബര പ്രിയനോ, അഹങ്കാരിയോ, ശക്തനോ ആയിരുന്നതു കൊണ്ടല്ല മറിച്ചു എളിമയും ലാളിത്യവും വിശുദ്ധിയും അവന്റെ ജീവാംശമായതുകൊണ്ടാണ്

ഫാ ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്