
1.എന്റെ വീട്ടിലെ ചവറ് പൊതു നിരത്തിൽ എറിഞ്ഞാൽ എന്റെ വീട് സേഫെന്ന എന്ന മൂഢ സ്വർഗ്ഗം സൃഷ്ടിക്കൽ.

2.പിറകിലെ വണ്ടിക്ക് സൈഡ് കൊടുക്കാതെയും,
മുമ്പിലെ വണ്ടിയെ വെട്ടി കയറി മറി കടന്നും, വെറുതെ ഹോണടിച്ചു അക്ഷമ കാട്ടിയുമൊക്കെ പൊതു നിരത്തിൽ സ്മാർട്ട് ഡ്രൈവർ ചമയൽ .

3.ആളുകളുടെ മുമ്പിൽ ഞെളിയാനും, അമ്പട ഞാനെന്ന് പറയാനും വേണ്ടി
കടമെടുത്ത കാശ് പൂത്തിരി കത്തിക്കുന്ന രീതി.
4.കൃത്യമായി അറിയില്ലെങ്കിലും, വ്യക്തികളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും അഭിപ്രായം തട്ടി മൂളിക്കുന്ന സ്റ്റൈൽ.

5.ഗാഡ്ജറ്റ് ആപ്പിളായാലും മൊബൈൽ മര്യാദകളിൽ പ്രക്രടിപ്പിക്കുന്ന കാടൻ സ്വഭാവം.

6.അതി വേഗം കുറുക്ക് വഴിയിലൂടെ രോഗ ശാന്തിക്കും ധന നേട്ടത്തിനും വേണ്ടിയുള്ള മണ്ടൻ ഓട്ടങ്ങൾ.

7.നുണയും അബദ്ധവും നിറഞ്ഞ വാട്സപ്പ് പോസ്റ്റുകൾ കണ്ണടച്ച് കൈമാറി അവയെ നേരാക്കി മാറ്റുന്ന ശീലം.



ഇതിൽ വല്ലതും ഉണ്ടെങ്കിൽ മാറ്റിക്കോ, മാറ്റിക്കോ. പുതു വർഷം സന്തോഷമുള്ളതാകട്ടെ.

-ഡോ. സി ജെ ജോൺ

