പെത്തുർത്ത ഞായറാഴ്ച.
.50 ദിവസത്തെ നോമ്പിനു തലേനാൾ. ….”പേതൃത്താ” എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം ‘തിരിഞ്ഞു നോട്ടം’ എന്നാണ്… കൂടാതെ വി.നോമ്പിലേക്ക് ഉള്ള ഒരുക്കത്തിന്റെ അവസാന ദിനം കൂടിയാണ് ഇത്.. പാപപങ്കിലമായ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് അനുതപിച്ചു ദൈവത്തിന്റെ സന്നിധിയിലേക്ക് തിരിയാനുള്ള തീരുമാനമെടുത്തുകൊണ്ട് വ്രത വിശുദ്ധിയുടെ നാളുകളിലേക്ക് നമുക്കു പ്രവേശിക്കുക എന്നതാണ് ഈ ദിനം കൊണ്ട് വി.സഭ പഠി പ്പിക്കുന്നത്…
എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു പെതുർത്ത ദിനാവും ദൈവാനുഗ്രഹപ്രദമായ വലിയ നോമ്പും ആശംസിക്കുന്നു
കൊത്തിനെ ഞായറാഴ്ച(പെതുർത്തോ ഞായർ)(കാനാവിൽ വെള്ളത്തെ വീഞ്ഞാക്കിയതിനെ അനുസ്മരിക്കുന്നു)പരിശുദ്ധ വലിയ നോമ്പിലെ ആദ്യ ഞായർ ആയ കൊത്തിനെ ഞായർ, നമ്മുടെ കർത്താവായ യേശുക്രിസ്തു തന്റെ മനുഷ്യവതാരകാലത്ത് ചെയ്‌ത ആദ്യ അത്ഭുതമായ വെളളം വീഞ്ഞാക്കിയ സംഭവം നടന്നതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഈ ദിനം.
കൊത്തിനെ പട്ടണത്തിലെ കല്യാണ വീട്ടിലാണ് ഈ അത്ഭുതം നടന്നത്.പരിശുദ്ധ വലിയ നോമ്പു തുടങ്ങുന്നതിനു മുൻപുള്ള ഞായറാഴ്ചയെ പെതുർത്തോ ഞായർ എന്ന് വിളിക്കുന്നു. (peturtha )എന്ന സുറിയാനി വാക്കിന്റെ അർത്ഥം “തിരിഞ്ഞു നോക്കുക” (“reconciliation”) എന്നാണ്. കഴിഞ്ഞ ഒരു വർഷം നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവർത്തികൾ, നമ്മുടെ ഇടപെടലുകൾ,നമ്മുടെ സൗഹൃദങ്ങൾ,എല്ലാത്തിനെക്കുറിച്ചും നാം ചിന്തിച്ച്, പരിശോധിച്ച് നമ്മുടെ തെറ്റുകളും കുറ്റങ്ങളും നോമ്പിന്റെ ഒന്നാമത്തെ ദിവസത്തെ ശുശ്രൂഷയായ “ശുബ്ക്കോനോ” ശുശ്രൂഷയിലൂടെ മറ്റുള്ളവരോട് നിരപ്പ് പ്രാപിച്ചു,വലിയ നോമ്പിലേക്കു പ്രവേശിക്കാം.ദൈവം നമ്മളെയെല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കട്ടെ!!!