1 വക്കഫ് നിയമത്തിന്റെ ദൂഷ്യവശങ്ങൾ സകല പൗരന്മാരും ചർച്ചചെയ്യാനും പഠിക്കാനും അതിൽ മാറ്റം വരണം എന്ന ബോധ്യത്തിലേക്കു എത്താനും ഇടവരും. ഇത് ദേശീയ തലത്തിൽ ഈ ആശയം പ്രബലപ്പെടാനും ലോക ശ്രദ്ധ ആകർഷിക്കാനും വക്കഫ് നിയമം നിസാരമായി മാറ്റിയെടുക്കാൻ ബി ജെ പിക്ക് സാധിക്കാനും ഇടവരും . ഇത് മുൻകാല പ്രാബല്യത്തോടെ പല പിടിച്ചെടുക്കലുകളും തിരിച്ചെടുക്കപ്പെടാൻ ഇടയായേക്കും.

2 വക്കഫ് നിയമം പാസാക്കിയ കോൺഗ്രസ്സ് ഒരു വർഗീയ സമീപനം വച്ചുപുലർത്തുന്നു എന്നും ബി ജെ പി ഹിന്ദു തീവ്രതയ്ക്കായി ആണെങ്കിൽ കോൺഗ്രസ്സ് മുസ്‌ലിം തീവ്രതയ്ക്കായി നിലകൊള്ളുന്നു എന്ന ധാരണയിലേക്കു എല്ലാവരും എത്തിച്ചെരും

3 ഈ അവസരം മുതലെടുത്തു എല്ലാത്തരം വർഗീയതയ്‌ക്കെതിരെയും പ്രത്യേകിച്ച് മുസ്‌ലിം വർഗീയതക്കെതിരെ ഇടതുപക്ഷത്തിന്റെ തന്ത്രപരമായ പരസ്യ നീക്കങ്ങൾ ഉണ്ടായാൽ, ബി ജെ പി യിലേക്ക് പോകാൻ മടിയുള്ള വളരെയധികം ക്രൈസ്തവരും ഹിന്ദുക്കളും കോൺഗ്രസ്സിനെ വിട്ടു ഇടതുപക്ഷത്തേക്ക് ഒഴുകും

4 അതേസമയം ക്രൈസ്തവരോട് വിരോധമുള്ള സംഘപരിവാരങ്ങളെ നിശബ്ദമാക്കാനും ക്രിസ്ത്യാനികളോട് അനുഭാവ പൂർവമായ സമീപനം കാണിക്കാനും ബി ജെ പി കൂടുതൽ വിജയിച്ചാൽ, അതുമല്ലെങ്കിൽ അക്രമികളായ സംഘ പരിവാരങ്ങളും ബി ജെ പിയും രണ്ടാണ് എന്ന് ബോധ്യപ്പെടുത്താൻ വിജയിച്ചാൽ ഇടതുപക്ഷത്തിന് ദേശീയ പ്രസക്തി ഇല്ല എന്ന വിചാരം ഉള്ളവർ ബി ജെ പിയിലേക്ക് ഒഴുകും. കേരളത്തിൽ നിരവധി അക്കൗണ്ടുകൾ തുറക്കും

5 ക്രൈസ്തവ സമൂഹത്തിൽ ചിലർ, പ്രത്യേകിച്ച് മത നേതാക്കൾ, സ്പർദ്ധ വേണ്ട, ഇടപെടേണ്ട, അനങ്ങണ്ട എന്നിങ്ങനെ നയങ്ങളുമായി മുന്നോട്ടു പോയാൽ സോഷ്യൽ മീഡിയയുടെ കാലത്തു ഈ വിഷയം തീവ്രതയോടെ തന്നെ നിൽക്കുകയും മത നേതാക്കളെ വിട്ടു ജനങ്ങളോട് അടുക്കുക എന്ന് പറയുന്ന ബി ജെ പി നേതാക്കൾക്ക് ജനങ്ങളുമായി കൂടുതൽ സംവദിക്കാൻ അവസരം ലഭിക്കുകയും, തണുപ്പിക്കാൻ നോക്കിയവർ സമുദായ വഞ്ചകർ എന്ന് പരസ്യമായി വിളിക്കപ്പെടുകയും സമവാക്യങ്ങൾ മാറി മറിയുകയും ചെയ്യും. ഇവിടെ ഇടതുപക്ഷവും കൃത്യമായ ഇടപെടലിലൂടെ വൻ നേട്ടം കൊയ്യാം. കോൺഗ്രസ്സിനെ പൊതിഞ്ഞു വക്കാൻ നോക്കുന്നവർ കോൺഗ്രസിനെ വലിച്ചു കീറാനുള്ള വഴിയൊരുക്കുന്ന കാഴ്ച നമ്മൾ കാണും. വർഗീയതയുള്ളവരെ പഴന്തുണികൊണ്ടു മറച്ചുപിടിക്കാമെന്നു കരുതിയവർ നോക്കി നിൽക്കെ സ്വന്തം തട്ടകത്തിൽ തങ്ങൾക്കു നിയന്ത്രിക്കാനാത്തവിധം വർഗീയത പടരുന്നത് കണ്ടു തരിച്ചു നിൽക്കും

അതിനാൽ സമര സമിതി അധ്യക്ഷൻ പറഞ്ഞതുപോലെ ആറുമാസം കൊണ്ട് പ്രശ്നം പരിഹരിക്കാൻ നോക്കുക. വിനാശ കാലേ വിപരീതബുദ്ധി ഉണ്ടാകാതിരിക്കട്ടെ .. അല്ലെങ്കിൽ അദ്ദേഹം പറഞ്ഞതുപോലെ സമവാക്യങ്ങൾ മാറി മാറിയും. കുറിച്ച് വയ്ക്കാം.

ജോസഫ് ദാസൻ

നിങ്ങൾ വിട്ടുപോയത്