ഏറെ സന്തോഷകരമായ ഒരു വർത്തമാനം നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ആശീർവദിച്ചു നൽകിയ മംഗളപത്രംനമ്മുടെയെല്ലാം പ്രിയങ്കരനും കടുത്തുരുത്തി എം എൽ എ യുമായ മോൻസ് ജോസഫ് എനിക്ക് കൈമാറുകയുണ്ടായി.
2008 ഒക്ടോബർ 12 ന് വത്തിക്കാനിൽ നടന്ന അൽഫോൻസാമ്മയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് ഞാനുമുണ്ടായിരുന്നു.കേരള സംഘത്തെ നയിച്ചത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന അഡ്വ. മോൻസ് ജോസഫായിരുന്നു. വത്തിക്കാനിലെത്തിയ സംഘാoഗങ്ങൾക്ക് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ മംഗള പത്രം ടീം ലീഡറായിരുന്ന മോൻസ് ജോസഫിൻ്റെ പേരിൽ അയച്ചുകൊടുത്തിരുന്നു.
സത്യപ്രതിജ്ഞ ദിവസം നിയമസഭയിൽ വെച്ച് മോൻസ് ജോസഫ് മംഗളപത്രം എനിക്ക് കൈമാറുകയുണ്ടായി. പിന്നാലെ പി.ജെ ജോസഫ് സാർ അഭിനന്ദനവുമായെത്തി. ഒരുപാട് നാളായി ആഗ്രഹിച്ചിരുന്ന ഒന്ന്സത്യപ്രതിജ്ഞ ദിവസം തന്നെ സഫലമായത് മനസ്സ് നിറച്ചു.
Mani C Kappen MLA