കൊച്ചി : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ആം ഓർമ്മയാചരണത്തോടനുബന്ധിച്ച് റൂഹാ മീഡിയ ഗാന രചനാ മത്സരം – വർദാ-2K22 സംഘടിപ്പിക്കുന്നു.

വർദാ എന്ന സുറിയാനി വാക്കിന് റോസാപ്പൂവ് എന്നാണർത്ഥം. സീറോ മലബാർ സഭാ വിശ്വാസികൾക്കായി നടത്തുന്ന മത്സരത്തിൽ പ്രായഭേദമന്യേ ഏതു ജീവിതാന്തസ്സുകളിലുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. സഭാംഗങ്ങളുടെ സാഹിത്യാഭിരുചി വർധിപ്പിക്കാനും നസ്രാണി പൈതൃകത്തിൽ ആഴപ്പെടാനും ഇത്തരം മല്സരങ്ങൾ സഹായകരമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു.

വർദാ-2K22 മത്സരത്തിനു സീന്യൂസ് ലൈവ് ,നസ്രായൻ.കോം എന്നിവർ മീഡിയ പാർട്നെർസാണ്. 2022 ഫെബ്രുവരി 28 നാണു രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി.
മത്സര വിജയികൾക്ക് പതിനായിരം രൂപ ഒന്നാം സമ്മാനവും ഏഴായിരം രൂപ രണ്ടാം സമ്മാനവും അയ്യായിരം രൂപ മൂന്നാം സമ്മാനവും നല്കുന്നതായിരിക്കും , കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി റൂഹാ മീഡിയയയുടെ പേജ് സന്ദർശിക്കുകയോ.

https://www.facebook.com/RoohaMedia

(https://www.facebook.com/RoohaMedia) roohamedia@gmail.com, 091-8547933789 , 091-9497499757 എന്നീ നമ്പറുകളിൽ ബന്ധപ്പെതുകയോ ചെയ്യാവുന്നതാണ്.

നിങ്ങൾ വിട്ടുപോയത്