വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് കിടപ്പുരോഗികൾക്കും പ്രായമായവർക്കും സഹായമേകുവാൻ ജനപങ്കാളിത്തത്തോടെ ഒരു ആംബുലൻസ് വാങ്ങുവാൻ ഒരുങ്ങുന്നു.
കരുതൽ ന്യൂസിന്റെ കരുണയുടെ കരുതൽ പരിപാടിയിൽ ഇതിന്റെ ഉദ്ഘാടനം എറണാകുളം ലവ് &കെയർ ഡയറക്ടറും കെ സി ബി സി പ്രോലൈഫ് സംസ്ഥാന പ്രസിഡന്റും, സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലെറ്റ് സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ സാബു ജോസ് നിർവഹിക്കുന്നു.
സ്വീകരണം വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ജോസ്ഫിൻ ടി (ജോസ്ഫിൻ ജോർജ് വലിയവീട് ).സമീപം നാടകസിനിമാനടൻ ഗിന്നസ് ജേതാവ് ശ്രീ കെ പി എ സി ലീലാകൃഷ്ണൻ, സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറും പത്തനാപുരം ഗാന്ധിഭവൻ ചെയർമാനുമായ ഡോ. പുനലൂർ സോമരാജൻ, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി ശ്രീ അജോയ് ചന്ദ്രൻ, കൊല്ലം മേയർ ശ്രീമതി പ്രസന്ന ഏണസ്റ്റ്, കരുതൽ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ശ്രീ ഇഗ്നേഷ്യസ് ജി ജോസ് എന്നിവർ.കാരുണ്യമേഖലക്ക് കരുതൽ ന്യൂസ് കരുതലാകുന്നു….