ക്രിസ്മസ് വിളക്കുകൾ കൊളുത്തുമ്പോൾകുറെ നാളുകൾക്കു മുൻപ് കേട്ട ഒരു കുഞ്ഞു കഥയാണിത്.ക്രിസ്മസ്സിനെ ആസ്പദമാക്കി സ്ക്കൂളിൽകുട്ടികൾ ഒരു സ്കി റ്റ് അവതരി പ്പിക്കുകയാണ്. മഞ്ഞു പെയ്യുന്ന ഒരു രാത്രിയിൽതങ്ങളുടെകുഞ്ഞിനു ജന്മം നൽകാൻ ഒരിത്തിരി ഇടം തേടി അലയുന്ന മേരിയുംജോസഫും ഒരു സത്ര ത്തിൽ എത്തുന്നതാണ് രംഗം .. അവരുടെ ദയനീയമായ അവസ്ഥ കണ്ട് മനസ്സലിഞ്ഞസത്രം സൂക്ഷി പ്പുകാരനായി നിന്ന കുട്ടി, ഇവിടെ ഇടമില്ലെന്നുള്ള തൻ്റെഡയലോഗ് മറന്ന്,പകരം ഇവിടെ അഡ്ജ സ്റ്റ ചെയ്യാമല്ലോയെന്ന്പൊടുന്നനെ പറഞ്ഞു പോവുകയായിരുന്നു. ഇതോടെസ്കിറ്റ്പൊളിഞ്ഞെങ്കിലും മാനവികതയുടെ സന്ദേശവുമായി ഒരു പുതിയ തലമുറ വളരുന്നുവെന്ന അറിവ് എല്ലാവർക്കും ഏറെ സന്തോഷം നൽകിയെന്ന് ‘ വേണം കരുതുവാൻ
‘ ഇന്ന് ഏതാണ്ട് 4പതിറ്റാ ണ്ടുപിന്നിലേയ്ക്ക് നോക്കുമ്പോൾ തൻ്റെ കുഞ്ഞിന്നു ജന്മം നൽകാൻ ഇത്തിരി ഇടം തേടി അലയുന്ന ഒരു സ്ത്രീയെയും പുരുഷനെയും മനഃക്കണ്ണിൽ എനിക്ക് കാണുവാൻ സാധിക്കുന്നു.. വീട്ടിൽ ചിക്കൻപോക്സ് സ്ഥിരീകരി ക്കരപ്പട്ടതു മൂലം തങ്ങളുടെ കുഞ്ഞിനു ജന്മം നൽകുവാൻ കുറച്ചു നാളത്തേയ്ക്ക് വീട്ടിൽ നിന്ന് മാറി നില്ക്കേണ്ടി വന്ന എൻ്റെ അന്നത്തെ അവ സ്ഥ ഇന്നും കണ്ണു നന യാതെ ഓർത്തെടുക്കാനാവുന്നില്ല’…. എന്തു ചെയ്യണ മെന്ന റി യാതെ പകച്ചു നിന്ന ഞങ്ങൾക്കു വേണ്ടി തങ്ങളുടെ വീടിൻ്റെ വാതിലുകൾതുറന്നിട്ട ഒരു കുടുംബത്തെ ഒത്തിരി സ്നേഹത്തോടെ ഓർക്കുവാനുള്ള ഒരു ദിവസവും കൂടിയാണ് ഇന്ന് …..അഡ്ജസ്റ്റ്ചെയ്യാമെ ന്ന്ആ കുടുംബം അന്നു തീരുമാനമെടുത്തി ല്ലായിരുന്നു വെങ്കിൽ എന്താകുമായിരുന്നു ഞങ്ങളുടെ സ്ഥിതി എന്ന് ഇന്നും പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്
ഇന്ന് ഡിസംബർ 15 …. ഞങ്ങൾക്ക് ഉണ്ണി പിറന്ന ദിവസം … ഒത്തിരി പേരുടെ കരുണയും കരുതലുമൊക്കെ ലഭിച്ച ആ നല്ലദിവസങ്ങൾ എങ്ങിനെ മറക്കാനാണ്. .. ലഭിച്ച സ്നേഹത്തിൻ്റെയൊ ക്കെ ഓർമ്മയ്ക്കായി എല്ലാ വർഷവും ക്രിസ്മസ് വിള ക്കുകൾ തൂക്കുവാനാ യി ഞങ്ങൾ ഈദിവസ മാണ്തിരഞ്ഞെടു ത്തിരിക്കുന്നത്. ‘.പതിവു പോലെ ..ഈവർ ഷവും …
ക്രിസ്മസ് വിളക്കുകൾ കൊളുത്തുമ്പോൾ ഒത്തിരി നന്ദിയോടെ ഒത്തിരി സ്നേഹത്തോടെ ഏറെ പ്രിയപ്പെട്ടഈ കുടുംബത്തെ യുംഞങ്ങൾ ഓർക്കുന്നു. ”…
Nita Gregory