ക്യൂഎല്‍ എന്ന ഫേസ്ബുക്ക് പെണ്‍കൂട്ടായ്മയില്‍ നിന്നാണ് അനുവിനെ ഞാന്‍ പരിചയപ്പെടുന്നത്.
അനു ജോര്‍ജ് എന്ന വയനാടുകാരി പെണ്‍കുട്ടി എന്റെ മോളെ വിളിക്കുന്നത് തങ്കം എന്നാണെന്ന് പറഞ്ഞ് കമന്റിട്ടതാണ് ഞങ്ങളുടെ പരിചയത്തിന്റെ തുടക്കം. പിന്നെ വല്ലപ്പോഴുമൊക്കെ മെസഞ്ചറില്‍ ചാറ്റിങ്, ഇടയ്ക്ക് പോസ്റ്റുകള്‍ക്ക് കമന്റ്. ഒരിക്കലും അനുവിനെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. മെസഞ്ചറിലെത്തുന്ന ഓഡിയോ സന്ദേശങ്ങളിലൂടെ ശബ്ദം മാത്രം.
2020 നവംബറില്‍ അനുവിന്റെ മെസേജ് വന്നു എനിക്ക് ബ്ലഡ് കാന്‍സറാണ് (Non hodgkings lymphoma- Diffuse large B cell lymphoma-4th stage) പ്രാര്‍ത്ഥിക്കണേ എന്ന്, അതിജീവിക്കും എന്ന പ്രത്യാശ നിറഞ്ഞു നിന്നിരുന്നു ആ മെസേജില്‍.
അനുവിന്റെ അസ്ഥികളിലേക്കും കാന്‍സര്‍ പടര്‍ന്ന് കയറിയിരുന്നു. ഇളയ കുഞ്ഞിന് പത്ത് മാസം മാത്രമായിരുന്നു അന്ന് പ്രായം.
2020 ഡിസംബറില്‍ കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍(P/O DR.Prasanth Parameshwaran, UHID- 41059) തുടങ്ങിയ കീമോ തെറപ്പി, റേഡിയേഷന്‍ ചികിത്സ രണ്ടായിരത്തി 2021 ജൂണ്‍വരെ നീണ്ടുനിന്നു. പക്ഷെ 7 മാസത്തിന് ശേഷം 2022 ജനുവരിയില്‍ വീണ്ടും കാന്‍സര്‍ അനുവിനെ വരിഞ്ഞു മുറുക്കി. അനുവിന്റെ ജീവിതപങ്കാളി മാര്‍ട്ടിന്‍ ജോലി ഉപേക്ഷിച്ച് അനുവിന്റെ ചികിത്സയ്ക്കായി ഒപ്പം നിന്നു. വീണ്ടും കീമോ തെറാപ്പിയും, മജ്ജമാറ്റിയവയ്ക്കല്‍ ശസ്ത്രക്രിയയും ചെയ്തെങ്കിലും, മൂന്ന് മാസത്തിന് ശേഷം രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുയാണ്.
സുഹൃത്തുക്കളുടെ സഹയാത്താല്‍ ആണ് ഇതുവരെയുള്ള ചികിത്സകള്‍ നടത്തിയത്. ഇനി അനുവിന് മുന്നോട്ട് ജീവിക്കാന്‍ കാര്‍ട്ട് ടീ സെല്‍ തെറാപ്പി ആവശ്യമാണ്. നിലവില്‍ ഇസ്രായേലില്‍ ആണ് ഈ ചികിത്സ ഉള്ളത്. ഒന്നരക്കോടി രൂപയോളം ചിലവുള്ള ഈ ചികിത്സ അനുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.
ഇത്രയും വലിയ തുക കണ്ടെത്തുക ആ കുടുംബത്തെ സംബന്ധിച്ച് അപ്രാപ്യമാണ്. എന്റെ കുഞ്ഞുങ്ങളൊന്നു വലുതാവുന്ന വരെയെങ്കിലും ജീവിക്കണം എന്ന് ആഗ്രഹിച്ച് പോവുകയാണെന്ന അനുവിന്റെ കരച്ചില്‍ ഇപ്പോഴും നെഞ്ചിലുള്ളത് കൊണ്ടാണ് ഈ പോസ്റ്റ്.
നമ്മളെല്ലാവരും കൂടെ ശ്രമിച്ചാല്‍ ആറും രണ്ടരയും വയസുള്ള രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുടെ ജീവന്‍ രക്ഷപ്പെടും.
നമ്മുടെ കുഞ്ഞു സഹായത്തിന് അനുവിന്റെ ജീവന്റെ വിലയുണ്ട്. അനുവിന്റെ ചികിത്സാരേഖകളെല്ലാം പങ്കുവയ്ക്കാന്‍ ആ കുടുംബം തയ്യാറാണ്.-
Bank Name: RBL Bank- Account number: 2223330055448216-
Account name: Anu George- IFSC code: RATN0VAAPIS(The digit after N is Zero)For UPI Transaction: assist.iganu36@iciciMVR cancer center
ph no. 0495-2289500
https://www.facebook.com/thankam.thomas
Thankam Thomas