തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് മന്ത്രിസഭ അധികാരത്തിൽ. വൈകീട്ട് 3.35-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാചകം ചൊല്ലി അധികാരമേറ്റു. ശേഷം ഘടകകക്ഷി മന്ത്രിമാരുടെ ഉൗഴമായിരുന്നു. കെ രാജന്, റോഷി അഗസ്റ്റിന്, കെ കൃഷ്ണന്‍കുട്ടി, എ കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു വി അബ്ദുറഹിമാന്, ജി ആര് അനില്‍, കെ എന്‍ ബാലഗോപാല്‍, ആര് ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്, പി രാജീവ്, സജി ചെറിയാന്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്, വീണാ ജോര്‍ജ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
അഹമ്മദ് ദേവര്‍കോവില്‍ അള്ളാഹുവിന്റെ നാമത്തിലും കെ കൃഷ്ണന് കുട്ടിയും ആന്റണി രാജുവും ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് നടക്കുന്ന ചടങ്ങില്‍ ഘടകകക്ഷി നേതാക്കളും മുന്മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്ക്രീനില്‍ തെളിഞ്ഞു. കെ.ജെ. യേശുദാസ്, എ.ആര്. റഹ്മാന്, ഹരിഹരന്, പി.ജയചന്ദ്രന്, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്, അംജത് അലിഖാന്, ഉമയാള്‍പുരം ശിവരാമന്, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസ്യ, ഉണ്ണിമേനോന്, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്, വിജയ് യേശുദാസ്, മധുബാലകൃഷ്ണന്, ശ്വേതാമോഹന്‍, ഔസേപ്പച്ചന്, എം. ജയചന്ദ്രന്, ശരത്, ബിജിബാല്‍, രമ്യാനമ്പീശന്, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിചരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്, രഞ്ജിനി ജോസ്, പി കെ മേദിനി, മുരുകന് കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടര്‍ഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകിയത്. സമര്‍പ്പാവതരണം നടത്തിയത് മമ്മൂട്ടിയാണ്.
അഞ്ച് മണിയോടെയാണ് ചടങ്ങ്പൂര്ത്തിയായത്. തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണറുടെ ചായസല്ക്കാരത്തിനുശേഷം മന്ത്രിസഭയുടെ ആദ്യ യോഗം 5.30നു സെക്രട്ടറിയേറ്റില്‍ ആരംഭിക്കും. 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങിയതാണ് മന്ത്രിസഭ.
സ്ഥാനമൊഴിയുന്ന മന്ത്രിമാരും എല്‍ഡിഎഫ് എംഎല്‍എമാരും അടക്കം നാനൂറില്‍ താഴെ ആളുകളാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്. ആദ്യം 500 പേരെയാണ് ക്ഷണിച്ചത്. അതിഥികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നു ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. പാര്‍ടി നേതാക്കളെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരേയും പങ്കെടുപ്പിക്കണമോ എന്നത് ആലോചിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
പ്രതിപക്ഷം ചടങ്ങില്‍ പങ്കെടുക്കുത്തിരുന്നില്ല. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ നടത്തുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ യുഡിഎഫ് എംഎല്‍എമാര്‍ നേരിട്ട് പങ്കെടുക്കില്ലെന്നും വെര്‍ച്വലായി ചടങ്ങിന്റെ ഭാഗമാകുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് അറിയിച്ചിരുന്നു.സത്യപ്രതിജ്ഞ ചടങ്ങിനായി ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമുണ്ടെങ്കിലും കോവിഡ് സാഹചര്യത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.