ദുരിതമനുഭവിക്കുന്ന ഉക്രേനിയൻ ജനതയോടുള്ള സഭയുടെ ഐക്യദാർഢ്യത്തിനായി രണ്ട് കർദിനാൾമാരെ പാപ്പ അയച്ചതായി കഴിഞ്ഞ ഞായറാഴ്ച്ചയിൽ വത്തിക്കാനിൽ കൂടിയ തീർത്ഥാടകരോട് പറഞ്ഞു. കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കിയും, കർദ്ദിനാൾ മൈക്കിൾ സെർണിയുമാണ് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ട് ഉക്രെയിൻ അഭയാർത്ഥികളെ കാണാൻ ഉക്രെയിൻ അതിർത്തിയിലുള്ള ഹംഗറി, പോളണ്ട് ഭാഗത്തേക്ക് പോയിരിക്കുന്നത്. അഭയാർഥികളെയും സന്നദ്ധപ്രവർത്തകരെയും അഭയകേന്ദ്രങ്ങളിലും വീടുകളിലും കഴിയുന്നവരെയും സന്ദർശിക്കുകയും, അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കാനും പാപ്പ അവരോട് ആവശ്യപെട്ടിട്ടുണ്ട്. അവർ രണ്ട് പേരും കൂടി ഉക്രെനിൽ പോയി സഹായങ്ങൾ എത്തിക്കുകയും, പാപ്പായുടെ ഐക്യദാർഢ്യം ഉക്രെയിൻ ജനതയെ അറിയിക്കുകയുമാണ് അവരുടെ ശ്രമങ്ങൾ.
ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്: “പീഢനം അനുഭവിക്കുന്നവർ കൂടുതലാണ്, കൂടാതെ ജീവനെ പ്രതി ജനം ഒളിച്ചോടുകയാണ്, പ്രത്യേകിച്ച് കുഞ്ഞുങ്ങളും, അമ്മമാരും. ആ പീഡിത രാജ്യ ത്ത് മാനുഷിക സഹായത്തിന്റെ ആവശ്യകത ഒരോ മണിക്കൂറിലും കൂടി കൊണ്ടിരിക്കുകയാണ്. മാനുഷിക പരിഗണന ഉറപ്പാക്കാനും, ഉപരോധത്തിൽ അകപെട്ടവർക്ക് സഹായം എത്തിക്കാനും ജനം വളരണം എന്നും പാപ്പ പറഞ്ഞു. കൂടാതെ അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നവർക്ക് പാപ്പ നന്ദിയും പ്രകടിപ്പിച്ചു.
ലോകമെമ്പാടുമുള്ള സമാനമായ പല സാഹചര്യങ്ങളിലേക്കും ലോകജനതയുടെ ശ്രദ്ധ ആകർഷിക്കാൻ ഫ്രാൻസിസ് മാർപാപ്പ അപേക്ഷിച്ചു. കഴിഞ്ഞ ഞായറാഴ്ച പാപ്പ പറഞ്ഞതുപോലെ, “ഉക്രെയ്നിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുന്ന പോലെ യെമൻ, സിറിയ, എത്യോപ്യ തുടങ്ങിയ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളയും നാം മറക്കരുത് എന്നും, അവിടെയും സമാധാനത്തിനും നാം ഒന്നായി ശ്രമിക്കണം എന്നും പാപ്പ പറഞ്ഞു. ഇറ്റലിയുടെ പല ഭാഗത്ത് നിന്നും ഉക്രെയിനിലേക്ക് ഇടവകകൾ വഴിയും കാരിത്താസ് വഴിയും അത്യാവശ്യ സഹായം എത്തിക്കാൻ പരിശ്രമിക്കുന്നുണ്ട്. ഇറ്റലിയിലെ അതിർത്തി ഗ്രാമമായ ഐറോള ഇടവകയിലെ വികാരി ഫാ. പ്രിൻസ് ഫ്രാൻസിസ് അച്ചൻ്റെ പള്ളിയിൽ നിന്ന് പോലും മൂന്ന് വാഹനം നിറയെ അത്യാവശ്യ സാധനങ്ങളും, വസ്ത്രങ്ങളും കൊണ്ട് പോയി .
റോമിൽ നിന്ന്ഫാ. ജിയോ തരകൻ