ലബനോൻ : സുറിയാനി പൈതൃക സഭകളുടെ പാത്രിയാർക്കീസുമാരുടെ ആദ്യ യോഗം ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ലെബനനിലെ അച്ചനെയിലെ പാത്രിയർക്കൽ അരമനയിൽ വെച്ച് നടത്തി.പരിശുദ്ധ പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവ സുറിയാനി പൈതൃക സഭകളുടെ പാത്രിയാർക്കീസുമാരുടെ ആദ്യ യോഗം ഉദ്ഘാടനം ചെയ്തു.
അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കരുടെ പാത്രിയർക്കീസ് ആബൂൻ മോർ ഇഗ്നാത്തിയോസ് യൗസേഫ് മൂന്നാമൻ യൂനാൻ,മാരോനൈറ്റ് പാത്രിയർക്കീസ് ആബൂൻ മോർ കർദ്ദിനാൾ മാർ ബെച്ചറ ബൂത്രോസ് അൽ-റായി,അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റിന്റെ മാറൻ മാർ ആവാ മൂന്നാമൻ പാത്രിയർക്കീസ്,കൽദായ പാത്രിയാർക്കീസ് കർദ്ദിനാൾ മാറൻ മാർ റാഫേൽ ലൂയിസ് സാക്കോ എന്നീ പിതാക്കന്മാർ സംബന്ധിച്ചു.