ക​​​ണ്ണൂ​​​ർ: രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ആ​​​ഷ് സെ​​​മി​​​ത്തേ​​​രി സ്ഥാ​​​പി​​​ച്ച് ഒ​​​രു ദേ​​​വാ​​​ല​​​യം. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ത​​​ളി​​​പ്പ​​​റ​​​ന്പ് ഫൊ​​​റോ​​​ന​​​യി​​​ൽ​​​പ്പെ​​​ട്ട ക​​​ണ്ണൂ​​​ർ മേ​​​ലെ​​​ചൊ​​​വ്വ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി ദേ​​​വാ​​​ല​​​യ​​​ത്തി​​​ലാ​​​ണ് ആ​​​ഷ് സെ​​​മി​​​ത്തേ​​​രി സ്ഥാ​​​പി​​​ച്ച​​​ത്. പ​​​ള്ളി​​​യു​​​ടെ ചു​​​മ​​​രി​​​നോ​​​ടു ചേ​​​ർ​​​ന്ന് മൂ​​​ന്നു നി​​​ര​​​യി​​​ൽ 39 അ​​​റ​​​ക​​​ളി​​​ലാ​​​ണ് ഇ​​​ത് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. വി​​​ദേ​​​ശ​​​ത്ത് ഇ​​​ത്ത​​​രം സെ​​​മി​​​ത്തേ​​​രി​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്.​ സെ​​​മി​​​ത്തേ​​​രി​​​ക​​​ളി​​​ലെ സ്ഥ​​​ല​​​പ​​​രി​​​മി​​​തി പ​​​ല​​​പ്പോ​​​ഴും പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്‌​​​ടി​​​ക്കാ​​​റു​​​ണ്ട്. ഇ​​​തി​​​നു​​​ള്ള ബ​​​ദ​​​ലാ​​​ണ് ആ​​​ഷ് സെ​​​മി​​​ത്തേ​​​രി.

പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ങ്ങ​​​ളി​​​ൽ സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ മ​​​ര​​​ണാ​​​ന​​​ന്ത​​​ര ച​​​ട​​​ങ്ങ് പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്ന് ശേ​​​ഷി​​​പ്പ് ഓ​​​രോ അ​​​റ​​​യി​​​ലും സ്ഥാ​​​പി​​​ക്കും. ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് മെ​​​ഴു​​​കു​​​തി​​​രി തെ​​​ളി​​​ച്ച് പ്രാ​​​ർ​​​ഥി​​​ക്കാ​​​നും ഇ​​​വി​​​ടെ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​തോ​​​മ​​​സ് കു​​​ള​​​ങ്ങാ​​​യി പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​ന് അ​​​ന്ത​​​രി​​​ച്ച മേ​​​ലെ​​​ചൊ​​​വ്വ​​​യി​​​ലെ ക​​​ട്ട​​​ക്ക​​​യം ലൈ​​​സാ​​​മ്മ സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ ശേ​​​ഷി​​​പ്പാ​​​ണ് ആ​​​ഷ് സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി അ​​​ട​​​ക്കം ചെ​​​യ്ത​​​ത്. മൃ​​​ത​​​ദേ​​​ഹം പ​​​യ്യാ​​​ന്പ​​​ല​​​ത്താ​​​ണ് സം​​​സ്ക​​​രി​​​ച്ച​​​ത്. ഇ​​​വ​​​രു​​​ടെ ശേ​​​ഷി​​​പ്പ് ആ​​​ഷ് സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ നി​​​ല​​​വി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്.

നിങ്ങൾ വിട്ടുപോയത്