അവൻ പറയുന്നത് ചെയ്യുവിൻ എന്ന് ആഹ്വാനം ചെയ്ത മാതാവേ …
തന്റെ കരിശ് എടുത്ത് എന്നെ അനുഗമിക്കാൻ അരുൾ ചെയ്ത നാഥന്റെ വാക്കുകൾ ശിരാസാവഹിച്ച് തന്റെ ജീവിതത്തിൽ കുരിശു മരണത്തോളം വേദന സഹിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്ത പരിശുദ്ധ വ്യാകുലമാതാവേ ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം വഹിക്കണമേ …..
സെപ്തംബർ 15 – വ്യാകുല മാതാവിന്റെ തിരുനാൾ
നീ എനിക്കഭയമായിത്തീർന്നു.
മിശിഹാ നാഥനു മാതാവേ,
തവ ചരണാംബുജ സന്നിധിയിൽശരണം തേടും ഞങ്ങൾക്കായ്പ്രാർത്ഥിക്കണമേ സദയം നീ .
നിന്റെ ചിറകിൻ തണലിൽ ഞാൻ സംരക്ഷിക്കപ്പെടും.
വിധിനാളീശ്വര സവിധത്തിൽ
നിന്നോടൊപ്പം നിന്നിടുവാൻ
സ്നേഹസ്വരൂപിണിയാമമ്മേ,
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
അമ്മേ നീ വഴി സുതരിൽ നി
-ന്നനുദിനമുയരും പ്രാർത്ഥനകൾ
ഭൂസ്വർഗ്ഗങ്ങളിലൊരുപോലെ
ഞങ്ങൾക്കാശ്രയമരുളുന്നു.
( യാമപ്രാത്ഥനയിൽ -സപ്രാ- ഏലിയ – സ്ലിവാ – മൂശെ കാലങ്ങൾ – ബുധൻ).