തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കി‌ സംസ്ഥാന സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന കോര്‍ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം

പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് മണിക്കൂറിൽ പൊതുപരിപാടികള്‍ അവസാനിപ്പിക്കണം .പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രവുമായിരിക്കും പ്രവേശനം. കൂടുതല്‍ ആളുകളെ പരിപാടികളില്‍ പങ്കെടുപ്പിക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഇവര്‍ കൈയ്യില്‍ കരുതിയിരിക്കണം. അല്ലെങ്കില്‍ കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും ഇവര്‍ സ്വീകരിച്ചിട്ടുണ്ടാകണം. 

വിവാഹം ഉള്‍പ്പെടെയുള്ള പൊതുപരിപാടികളില്‍ സദ്യ പാടില്ലെന്നും ഭക്ഷണം പാക്കറ്റുകളില്‍ നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

ഹോട്ടലുകളും കടകളും രാത്രി ഒന്‍പത് മണിക്ക് അടയ്ക്കണം. 50 ശതമാനം ആളുകൾക്ക് മാത്രമായിരിക്കും ഹോട്ടലുകളിൽ പ്രവേശനം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾക്കും സംസ്ഥാനം നിരോധനം ഏർപ്പെടുത്തി.

നിങ്ങൾ വിട്ടുപോയത്