കോട്ടപ്പുറം : നവീകരിച്ച കോട്ടപ്പുറം രൂപത വെബ്സൈറ്റ് ലോഞ്ചിംഗ് കോട്ടപ്പുറം രൂപത ഔദ്യോഗിക ഉദ്ഘാടനത്തിന്റെ 34 -ാം വാർഷിക ദിനമായ ഒക്ടോബർ നാല് വൈകീട്ട് 4 ന് മെത്രാസന മന്ദിരത്തിൽ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി നിർവ്വഹിച്ചു. .കോട്ടപ്പുറം രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതും പ്രഥമ മെത്രാൻ ഡോ. ഫ്രാൻസിസ് കല്ലറക്കൽ അഭിഷിക്തനായതതും 34 വർഷം മുമ്പ് 1987 ഒക്ടോബർ നാലിനായിരുന്നു.
രൂപതയെ കുറിച്ച് സമഗ്രമായ അറിവും വിവരങ്ങളും നൽകുന്ന വിധത്തിലാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. രൂപതയുടെ ചരിത്രം, , രൂപത ഭരണസംവിധാനം ,ഫൊറോനകളുടെ മാപ്പും ഉൾപ്പെടുന്ന പള്ളികളും വിശദാംശങ്ങളും ,രൂപത തീർഥാടനകേന്ദ്രങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ വെബ്സൈറ്റ് നൽകും.
രൂപതയിലെ വിവിധ ശുശൂഷകളെക്കുറിച്ചും അറിയാൻ സാധിക്കും. മരിച്ചുപോയ വൈദികരെ കുറിച്ചുള്ള വിവരങ്ങൾ ,രൂപതയിൽ സേവനം ചെയ്യുന്ന വൈദികരെ കുറിച്ചുള്ള അറിവുകൾ , രൂപതക്ക് പുറത്ത് സേവനം ചെയ്യുന്ന വൈദികരെ കുറിച്ചുള്ള വിവരങ്ങൾ ,സന്യാസഭ വനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രൂപതയിലെ ആതുരശുശ്രൂഷ മേഖലയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പറ്റിയും രൂപതയിലെ സാമൂഹ്യ സേവനരംഗത്തെ കുറിച്ചും അജപാലന പ്രവർത്തനരംഗത്തെ കുറിച്ചും ബന്ധപ്പെട്ട സ്ഥാപനങ്ങളെപ്പറ്റിയുമുള്ള വിശദാംശങ്ങളും വെബ് സൈറ്റിൽനിന്ന് ലഭിക്കും .
രൂപത സർക്കുലറുകളും രൂപത ബുള്ളറ്റിൻ ദിദിമോസും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കാനും സാധിക്കും. വൈദികരുടെ ജന്ദിനവും നാമഹേതുക തിരുനാൾ ദിനവും ഓരോ ദിവസവും അറിയിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാകും .
രൂപതയിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ ഫോട്ടോകളും ലഭ്യമായിരിക്കും .രൂപത യൂട്യൂബ് ചാനലിലേക്കും വാട്സാപ്പിലേക്കുമുള്ള ലിങ്കുകളും ലഭിക്കും. രൂപതയിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ ഒരു ഫ്ലാഷ് ന്യൂസ്, വെബ്സൈറ്റ് എപ്പോഴും നൽകും . ന്യൂസിൽ നിന്ന് ലിങ്കുകളിലേക്ക് പോകാനും സാധിക്കും.
വിശദ വിവരങ്ങൾക്ക് http://www.kottapuramdiocese.org