കുടുംബജീവിത വിജയത്തിനുള്ള പ്രാർത്ഥന.
സ്നേഹപിതാവായ ദൈവമേ, അവിടുന്ന് ഞങ്ങളെ സ്നേഹിക്കുന്നുവെന്നും , മനോഹരമായി സംരക്ഷിക്കുന്നുവെന്നും ഞങ്ങളെല്ലാവരും ഉറച്ച് വിശ്വസിക്കുന്നു. .
നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു.
ഞങ്ങളോരോരുത്തരേയും കുറിച്ച് ദൈവത്തിന് മനോഹരമായ ഒരു പദ്ധതിയുണ്ടെന്നും ഉചിതമായ സമയത്ത് അത് വെളിപ്പെടുത്തുമെന്നും, നടപ്പിലാക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.
ദൈവഹിതം മനസ്സിലാക്കി മാത്രം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവവചനവായനയ്ക്കും,ധ്യാനത്തിനുമായി സമയം കണ്ടെത്താൻ ഞങ്ങളെ സഹായിക്കണമേയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു..
ജീവിത സാക്ഷ്യം വഴി ദൈവത്തെ മഹത്വ പ്പെടുത്തുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ മക്കൾക്ക് തക്കസമയത്തു ജീവിതപങ്കാളിയെ നൽകിയും, കുഞ്ഞുങ്ങളെ നൽകിയും കുടുംബംവളരുവാൻ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അയൽക്കാർ എന്നിവരുടെ ക്ഷേമത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
മറ്റുള്ളവരെ അർഹിക്കുന്ന രീതിയിൽ മനസ്സിലാക്കുവാനും, ആദരിക്കുവാനും സ്നേഹിക്കുവാനും,അംഗീകരിക്കുവാനും ഞങ്ങൾക്ക് കഴിയണമേ
വേദനിപ്പിക്കുന്നവരെ വെറുക്കുവാനോ ഉപേക്ഷിക്കുവാനോ അനുവദിക്കരുതേ. അങ്ങനെയുള്ളവർക്കായി പ്രാർത്ഥിക്കുവാനും അവരുടെ മനോഭാവങ്ങളെ മാറ്റുന്ന വിധത്തിൽ ഞങ്ങളുടെ ജീവിതം ക്രമികരിക്കുവാനും സഹായിക്കണമേ
മികവുകൾ മനസ്സിലാക്കി വർദ്ധിപ്പിക്കുവാനും, കുറവുകൾ കണ്ടെത്തി കുറയ്ക്കുവാനും ഞങ്ങൾക്ക് കഴിയട്ടെ.
ഇന്നത്തെ ദിവസം ഞങ്ങൾ കാണുന്നതും, കേൾക്കുന്നതും, അറിയുന്നതും പറയു ന്നതുമെല്ലാം ദൈവ മഹത്വത്തിനും മനുഷ്യനന്മകുമാക്കി മാറ്റണമേ യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന
ആമേൻ.*
എസ് ~ ജെ ~സി.
ഗുഡ്ന്യൂസ് കമ്മ്യൂണിക്കേഷൻസ്