2007 ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയാണ് കാനൻനിയമസംഹിത പുതുക്കാനായി കമ്മീഷൻ ആരംഭിച്ചത്. ഈ നീണ്ട കാലയളവിൽ കാനൻനിയമ വിദഗ്ധരും, ക്രിമിനൽനിയമ പണ്ഡിതൻമാരും ചേർന്നാണ് ഇത് കാലഘട്ടത്തിന് അനുസരിച്ച് പൂർത്തികരിച്ചിരിക്കുന്നത്. ഇതിന് ആമുഖമായി “നീതി കാലവിളമ്പം കൂടാതെ നടപ്പിലാക്കാനും, തെറ്റ് ചെയ്തവനെ തിരുത്താനും, തെറ്റുകൊണ്ട് ഉണ്ടായ കുറവ് പരിഹരിക്കാനും” ആണ് എന്നാണ് ഫ്രാൻസിസ് പാപ്പ പറഞ്ഞിരിക്കുന്നത്.

ആറാം ദൈവപ്രമാണത്തിന് എതിരായുള്ള തിന്മകൾക്ക് എതിരെയാണ് ഈ പുതുക്കലുകൾ കൂടുതലും കൊണ്ട് വന്നിരിക്കുന്നത്. ഏതെങ്കിലും വൈദികന്റെ ഭാഗത്ത് നിന്ന് പ്രായപൂർത്തിയാകാത്തവർക്ക് എതിരെയുള്ള അതിക്രമങ്ങൾ സ്ഥിരികരിച്ചാൽ തന്റെ ചുമതലകളിൽ നിന്ന് മാറ്റുകയും, തക്കശിക്ഷ നടപ്പിലാക്കുകയും ചെയ്യണം എന്ന് പുതിയ കാനൻനിയമ പരിഷ്കരണം പറയുന്നു. കൂടാതെ ഒരു വൈദികൻ പ്രായപൂർത്തിയാകാത്തവരോട് ലൈംഗിക പ്രദർശനം നടത്തുകയോ, അതിൽ ഉൾപെടുത്തുകയോ ചെയ്താലും ശിക്ഷ നടപ്പിലാക്കണം എന്നും പറയുന്നു.

ഇതിന് ഒരുക്കമായി വ്യക്തികത സഭകളിൽ നിന്നും വേണ്ട രീതിയിലുള്ള അഭിപ്രായങ്ങൾ ആരാഞ്ഞിട്ടാണ് ഈ പുതിയ ടെക്സ്റ്റ് നിലവിൽ വന്നത്. ഇന്ത്യയിലെ അറിയപെടുന്ന പൗരസ്ത്യ കാനൻനിയമ വിദ്ധഗ്ദനായ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് പിതാവ് 2008 – 2013 കാലഘട്ടത്തിൽ റോമിലെ പൊന്തിഫിക്കൽ ലജിസ്ലേറ്റീവ് ടെക്സ്റ്റ് കൗൺസിലിൽ അംഗമായിരുന്നു. ഈ വർഷം ജനുവരി മാസത്തിൽ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ വീണ്ടും മാർപാപ്പ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റിലേക്ക് ഉപദേശകനായി അഞ്ച് വർഷത്തെ നിയമിച്ചിരുന്നു. സഭാനിയമത്തിലെ ക്രിമിനൽ നടപടി ക്രമങ്ങളിലാണ് ഈ പുതിയ മാറ്റം വന്നിരിക്കുന്നത്. കൂടാതെ വനിതാ പൗരോഹിത്യം നൽകുക എന്നത് മഹറോൺ ശിക്ഷക്ക് കാരണമായ കുറ്റമാണെന്നും, ശിക്ഷാനടപടികൾക്ക് ചെയ്ത തെറ്റുകളുടെ ഗൗരവം അനുസരിച്ച് ന്യയതിപന്റെ വിവേചനം അനുസരിച് ശിക്ഷവിധിക്കാനും ഇതിൽ പറയുന്നു. ഈ വരുന്ന ഡിസംബർ 8 ന് പരി. അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനത്തിലാണ് ഇത് നിലവിൽ വരുന്നത്.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ