മോൺ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരിക്ക് പ്രാർത്ഥനാശംസകൾ!
കണ്ണൂർ.മോൺ. ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂർ റോമൻ കത്തോലിക്ക രൂപതയുടെ നിയുക്ത സഹായമെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു.
മാൾട്ടയിലെ അപ്പസ്തോലിക്ക് ന്യുൺഷ്വേച്ചറിൽ ഫസ്റ്റ് കൗൺസിലറായി പ്രവർത്തിക്കുകയായിരുന്നു. ആഫ്രിക്കയിലെ ബുറുണ്ടി, ഈജിപ്ത്, ചെക്ക് റിപ്പബ്ലിക്ക്, തായ്ലൻഡ്, യുഎസ് എന്നീ രാജ്യങ്ങളിലെ വത്തിക്കാൻ കാര്യാലയങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. കോട്ടപ്പുറം രൂപതയിലെ തുരുത്തിപ്പുറം സെൻറ് ഫ്രാൻസിസ് അസീസി പള്ളി സഹവികാരി, ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻ പള്ളി സഹവികാരി , കടൽവാതുരുത്ത് ഹോളിക്രോസ് പള്ളി പ്രീസ്റ്റ് -ഇൻ-ചാർജ്, പുല്ലൂറ്റ് സെന്റ് ആൻ്റണീസ് പള്ളി വികാരി , കോട്ടപ്പുറം രൂപത മതബോധന ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. റോമിൽ നിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
അപ്പർ പ്രൈമറി പഠനത്തിനു ശേഷം എറണാകുളം സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ പ്രവേശിച്ചു. എറണാകുളം സെന്റ് ആൽബർട്ട്സ് ഹൈസ്ക്കൂളിൽ ഹൈസ്കൂൾ പഠനം നടത്തി. തുടർന്ന് കളമശേരി സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ താമസിച്ച് കളശേരി സെന്റ് പോൾസ് കോളജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി. ആലുവ കാർമൽഗിരി, മംഗലപ്പുഴ സെമിനാരികളിലായിരുന്നു തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ. 1991 ഡിസംബർ 23-ന് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കലിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. കോട്ടപ്പുറംരൂപതയിലെ പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക ഇടവകയിൽ കുറുപ്പശ്ശേരി സ്റ്റാൻലി-ഷേർളി ദമ്പതികളുടെ മകനായി 1967 ഓഗസ്റ്റ് നാലിനാണ് ജനനം.
പ്രാർത്ഥനാ ആശംസകൾ