കൊച്ചി – സർവ്വകക്ഷി യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ സാമൂഹ്യനീതിക്കായ് നിലകൊള്ളണമെന്നും , രാഷ്ട്രീയ പ്രബുദ്ധത കാണിക്കണമെന്നും , ന്യൂനപക്ഷങ്ങളിൽ തുല്യ അവകാശം നൽകുവാനായി നിലപാടെടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി . അല്ലാത്ത പക്ഷം രാഷ്ട്രീയ പാർട്ടികൾ ദൂരവ്യാപകമായ പ്രത്യാഘാതം ഏൽക്കേണ്ടി വരും.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷ ക്ഷേമത്തിനായി രൂപീകരിച്ചിട്ടുള്ള ന്യൂനപക്ഷ വകുപ്പുകളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന അല്ലെങ്കിൽ ഇല്ലായ്മപ്പെടുത്തുന്ന ശൈലി ജനാതിപത്യത്തിന് നിരക്കാത്തതാണ് .
ന്യൂനപക്ഷ വകുപ്പ് വഴി വിതരണം ചെയുന്ന സ്കോളർഷിപ്പുകൾ മുസ്ലീം സമുദായത്തിന് മാത്രമുള്ളതാണ് എന്ന രീതിയിലുള്ള തെറ്റായ വ്യാഖ്യാനങ്ങൾ മറ്റ് ന്യൂനപക്ഷങ്ങൾക്ക് കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട് . ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പും , മദർ തെരേസ സ്കോളർഷിപ്പ് പോലും , മുസ്ലീം സമുദായത്തിന് വേണ്ടി മാത്രം രൂപീകരിച്ചിട്ടുള്ളതാണ് എന്ന തരത്തിൽ ചില സങ്കുചിത താൽപര്യ ശക്തികൾ സമർത്ഥിക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ് . ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ വരുന്ന എല്ലാ ആനുകൂല്യങ്ങളും എല്ലാ ന്യൂനപക്ഷങ്ങൾക്കും ആനുപാതികമായി വിതരണം ചെയ്യുന്ന നീതിപൂർവ്വമായ നിലപാടെടുക്കുവാൻ സർവ്വകക്ഷി യോഗത്തിൽ പ്രബുദ്ധരായ രാഷ്ട്രീയ നേതാക്കൾ തയ്യാറാകണം .
രാഷ്ട്രീയ പാർട്ടികൾ വർഗ്ഗീയ പാർട്ടികളാകരുതെന്നും , രാഷ്ടീയ പാർട്ടികൾ വർഗ്ഗീയ നിലപാടുകൾ സ്വീകരിക്കുന്നത് കേരളത്തിന് ഭൂഷണമല്ലെന്നും കത്തോലിക്ക കോൺഗ്രസ് വിലയിരുത്തി . ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗം ചില തൽപരകക്ഷികളുടെ ചതിക്കുഴിയിൽ പെട്ടിരിക്കുന്നത് അപലനീയവും , അംഗീകരിക്കാനാവുന്നതുമല്ലെന്നും കത്തോലിക്ക കോൺഗ്രസ് അറിയിച്ചു . രാഷ്ടീയ പാർട്ടികൾ വോട്ടിന് വേണ്ടിയും , താൽക്കാലിക ലാഭങ്ങൾക്ക് വേണ്ടിയും ഒരു ജനസമൂഹത്തെ വഞ്ചിക്കരുതെന്ന് കത്തോലിക്ക കോൺഗ്രസ് അഭ്യർത്ഥിച്ചു .
ഗ്ലോബൽ പ്രസിഡന്റ് അഡ്വ .ബിജു പറയനിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ റവ. ഫാ ജിയോ കടവി , ജനറൽ സെക്രട്ടറി ശ്രീ . രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശ്ശേരി ഭാരവാഹികളായ ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ , തോമസ് പീടികയിൽ , മാത്യു സി.എം , രാജേഷ് ജോൺ , ബേബി നെട്ടനാനി , ടെസ്സി ബിജു , ബെന്നി ആന്റണി , ജോസ്കുട്ടി മാടപ്പള്ളി, റിൻസൻ മണവാളൻ , ഐപ്പച്ചൻ തടിക്കാട്ട് , ബേബി പെരുമാലിൽ , വർക്കി നിരപ്പേൽ , വർഗീസ് ആന്റണി , ട്രീസ ലിസ് സെബാസ്റ്റ്യൻ , ചാർളി മാത്യു , ബാബു കദളിക്കാട്ട് , ചാക്കോച്ചൻ കാരാമയിൽ
എന്നിവർ പ്രസംഗിച്ചു .