Peace be within your walls and security within your towers!” (Psalm 122:7)
യഥാര്‍ത്ഥ സമാധാനത്തിന്റെ ഏക ഉറവിടം യേശുക്രിസ്തുവാണ്. ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. ‘അവസാന അത്താഴ’ വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്; അവന്‍ പറഞ്ഞു: “എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്.” അവന്‍ നല്‍കുന്ന സമാധാനം ഉപരിപ്ലവമല്ല. മറിച്ച്, മനുഷ്യഹൃദയത്തിന്റെ അടിത്തട്ടില്‍ വരെ എത്തുന്നതാണ്.
യേശുവിനെ അനുഗമിക്കുന്നവന്റെ അവകാശമാണ് കുടുംബത്തിന്റെ സുരക്ഷിതത്വവും, സമാധാനവും. യേശു നമ്മുടെ കുടുംബത്തിന്റെ നായകനാണെങ്കിൽ, കുടുംബത്തിനുള്ളിൽ സമാധാനവും, സുരക്ഷിതത്വവും നിലനിൽക്കും. യേശു ഉയർത്തെഴുന്നേറ്റപ്പോൾ നിങ്ങള്‍ ഭയപ്പെടേണ്ട, നിങ്ങള്‍ക്ക് സമാധാനം എന്നാണ് പറഞ്ഞത്. കർത്താവിൽ ആശ്രയിക്കുന്ന ഏവർക്കും അവിടുന്ന് സമാധാനം സമ്യദ്ധിയായി നൽകുന്നു. യേശു നല്‍കിയ സുരക്ഷിതത്വവും സമാധാനവും നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ നമുക്ക് കഴിയണം. സമാധാനത്തിന്റെ ഉപകരണങ്ങളായി വ്യക്തികളും കുടുംബങ്ങളും മാറ്റപ്പെടണം.
സഹോദരനെ പരിഗണിക്കാതെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. സഹോദരന്റെ സുരക്ഷിതത്വത്തിനും, സമാധാനത്തിനും നാം കാരണമാകുന്നുണ്ടോ എന്ന് ഓരോരുത്തരും ആത്മശോധന നടത്തുക. സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും സാഹോദര്യത്തിന്റേയും മഹത്തായ സന്ദേശമാണ് ലോക രക്ഷകനായ യേശു തന്റെ ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുതന്നത്. തിന്മകളെ അതിജീവിക്കാനുള്ള ദൈവത്തിന്റെ കൃപ എല്ലാവരുടെയും കുടുംബജീവിതത്തിൽ ഉണ്ടാകട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ