എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്ന് നമ്മെ ഓർമപ്പെടുത്തുന്ന തിരുന്നാൾ .
എല്ലാ വിശുദ്‌ധരോടുമൊപ്പം ക്രിസ്‌തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്‌തി ലഭിക്കട്ടെ.
എഫേസോസ് 3 : 18
പേര് വിളിക്കപ്പെട്ടവർ മാത്രമല്ല, അതിലേറെ പേർ വിശുദ്ധരുടെ ഗണത്തിൽ ഉണ്ടെന്നുള്ള ഓർമ്മപ്പെടുത്തലിലൂടെ നമുക്ക് തരുന്ന വലിയ പ്രത്യാശയും ആശ്വാസവുമാണ് ഈ തിരുനാൾ ദിനം. ഈ കാഴ്ചപ്പാടിൽ തന്റെ ജനത്തെ ‘വിശുദ്ധ ഗണമേ’ എന്നുള്ള വി പൗലോസിന്റെ അഭിസംബോധന അർത്ഥവത്തായി മാറുന്നു.
വളർച്ചയുടെപാതയോരത്ത് നഷ്ടപ്പെട്ട വിശുദ്ധി വീണ്ടെടുക്കുക്കാനുള്ള തിരിച്ചറിവിലേക്കുള്ള ക്ഷണം ആയി മാറട്ടെ ഈ ദിനം.
ഉടയവനോട് ചേർന്ന് എന്നും സംരക്ഷിക്കപ്പെടേണ്ട ഉടലിനെ, സത്തയോട് നീതി പുലർത്താതെ അവമതിച്ചിട്ടുണ്ടെങ്കിൽ തിരുത്തുവാനുള്ള ഉൾവിളി സമ്മാനിക്കട്ടെ ഈ നന്മദിനം . ചിന്തയിൽ നീതി പുലർത്തി, മനസ്സിൽ സ്നേഹം നിറച്ച്, സഹോദര നന്മ ആഗ്രഹിച്ചു ചെയ്യുന്ന ഏതൊരു പ്രവൃത്തിയും വിശുദ്ധിയിലേക്കുള്ള ചുവടുവയ്പ്പാണ്. സകല വിശുദ്ധരുടെയും ഓർമ ദിനം വിശ്വസിയോട് ആവശ്യപ്പെടുന്നതും ഈ തിരിച്ചറിവിനോട് പ്രതികരിക്കാനാണ്.
ഓടി തീർത്ത ജീവിതയാത്രയുടെ കുതിപ്പിനും കിതപ്പിനും ഇടയിൽ മുഴങ്ങി കേൾക്കുന്നത് സ്വയം നഷ്ടപെടലിന്റെ ഏങ്ങലുകളാണോ എന്ന് ശ്രദ്ധിക്കാൻ വിശുദ്ധരുടെ തിരുന്നാൾ സഹായകമാകണം.
തിരിച്ചറിവിന്റെയും വീണ്ടെടുക്കലിന്റെയും ഒന്നാകലിന്റെയും ( ഉടയവനോട് ) ദിനമാകട്ടെ സകല വിശുദ്ധരുടെയും തിരുനാൾ
കണ്ണുകളിൽ വിശുദ്ധനെ കണ്ടു കൊണ്ട് പരസ്പരം അഭിവാദ്യം നേരാം … അനുഗ്രഹീത ദിനം
Ben Joseph