കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിർന്ന വൈദികനായ ഫാ.മാത്യു പിണമറുകിൽ (82) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച്ച (6.5.2021) രാവിലെ 10.30ന് മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ കാഞ്ഞിരപ്പള്ളി കത്തീദ്രൽ മഹാജൂബി ലി ഹാളിലാരംഭിച്ച് കത്തീദ്രൽ പള്ളിയിൽ 11 മണിക്കുള്ള ശുശ്രൂഷകളെ തുടർന്ന് മൃതദേഹം സംസ്കരിക്കുന്നതുമാണ്.
പിണമറുകിൽ പരേതരായ കുരുവിള ത്രേസ്യ ദമ്പതികളുടെ മകനായി ജനിച്ച് 1967 മാർച്ച് 13ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മണിമല ഹോളി മേജയ് പള്ളിയിൽ അസിസ്റ്റന്റ് വികാരി, ചെമ്മണ്ണ്, പുന്നവേലി, തെക്കു പാറ, രാജഗിരി, ആലംപള്ളി, പുളിങ്കട്ട, അമ്പൂരി, തരകനാട്ട്കുന്ന്, മുണ്ടക്കയം, നിർമ്മലഗിരി, വണ്ടൻപതാൽ, കരിക്കാട്ടൂർ,ഇളങ്ങുളം,ചിറ്റാർ കൂത്താട്ടുകളം,മീൻകുഴി,സീതത്തോട്, ആനക്കൽ, ചെങ്ങളം,പൊൻകുന്നം, കുന്നുംഭാഗം എന്നീ ഇടവകകളിൽ വികാരിയായുംകാഞ്ഞിരപ്പള്ളി രൂപതാ പ്രൊക്യുറേറ്റർ, രൂപതാ ആലോചനാസമിതിയംഗം,ഫിനാൻസ് കമ്മിറ്റിയംഗം, ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ, മൈനർ സെമിനാരി ആദ്ധ്യാത്മിക നിയന്താവ് എന്നീ നിലകളിൽ ശുശ്രൂഷ നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.