കൊച്ചി :നർകോട്ടിക്, ലവ് ജിഹാദ് പ്രശ്നങ്ങൾ സ്വന്തം സമുദായത്തോട് പങ്ക് വെച്ചതിന്റെ പേരിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കേസിൽ പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹത്തിന്റെ ഒപ്പം സമുദായം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി.

മാർ കല്ലറങ്ങാട്ട് പറഞ്ഞത് സമുദായത്തിന്റെ ആശങ്കയും ശബ്ദവുമാണ്. അദ്ദേഹം ഉന്നയിച്ച സാമൂഹ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹരിക്കുകയുമാണ് വേണ്ടത്. ഇത്തരം വിഷയങ്ങൾക്ക് നിരവധി ഉദാഹരണങ്ങൾ ഈ നാളുകളിൽ തന്നെ ഉണ്ടാകുന്നുണ്ട്. അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനും ചിലരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ശ്രമമാണ് ഇപ്പോൾ ഈ നീക്കങ്ങൾക്കു പിന്നിൽ. നർകോട്ടിക്, ലവ് ജിഹാദുകളിലൂടെ സമൂഹത്തിൽ ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നവരെ തള്ളി പറയുവാൻ ഇമാം കൗൺസിൽ തയ്യാറാകണം. അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ഇമാം കൗൺസിൽ മുൻകൈ എടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു.കുറ്റകൃത്യങ്ങൾ അവസാനിക്കുമ്പോൾ സമുദായ സൗഹാർദ്ദം വളരുമെന്നതിൽ സംശയമില്ല.അതിനു എല്ലാ സമുദായങ്ങളും കൈകോർക്കണം.

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, ഡോ ജോബി കാക്കശ്ശേരി,അഡ്വ പി റ്റി ചാക്കോ,തോമസ് പീടികയിൽ, രാജേഷ് ജോൺ, ഡോ ജോസുകുട്ടി ഒഴുകയിൽ, ടെസ്സി ബിജു,ബെന്നി ആന്റണി,ജോസകുട്ടി മടപ്പള്ളിൽ, ബേബി പെരുമാലിൽ എന്നിവർ പ്രസംഗിച്ചു